ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറാവാൻ ഏഥർ s340

Sumeesh| Last Modified ചൊവ്വ, 8 മെയ് 2018 (11:07 IST)
ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ ഏഥർ s340 അണിയറയിൽ വരവിനൊരുങ്ങുന്നു. ബംഗളുരു ആസ്ഥാനമായുള്ള ഏഥർ എനർജ്ജി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് വാഹനത്തിന്റെ നിർമ്മാണത്തിന് പിന്നിൽ വർഷാവാസനത്തോടെ വിഭണിയിലെത്തുന്ന വാഹനത്തിന്റെ പ്രീ ബുക്കിങ്ങ് ജൂൺ മാസത്തോടുകൂടി ആരംഭിക്കും.

ആദ്യ ഘട്ടത്തിൽ ബംഗളൂരുവിൽ മാത്രം വില്പന ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടർന്ന് രാജ്യത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 7.0 ഇഞ്ച് ടച്ച് സ്ക്രീൻ, സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി, വെഹിക്കിൾ ചാ‍ർജിങ്ങ് പോയിന്റ് ട്രാക്കർ. എൽ ഇ ഡി ലൈറ്റിങ്ങ് തുടങ്ങിയ അത്യാധുനിക സൌകര്യങ്ങളാണ് വാഹനത്തെ സ്മാർട്ടാക്കുന്നത്.

അൻപത് മിനിറ്റുകൾ കൊണ്ട് 80 ശതമാനം ചാർജ്ജ് നേടാൻ കഴിവുള്ള ലിഥിയം അയണ ബാറ്ററിയാണ് ഏഥർ s340ൽ ഒരുക്കിയിരിക്കുന്നത്. ബാറ്ററിക്ക് ഭാരം കുറവാണ് എന്ന പ്രത്യേഗതയുമുണ്ട്. ഒറ്റ ചാർജ്ജിൽ അറുപത് കിലോമീറ്റർ സഞ്ചരിക്കാൻ വാഹനത്തിനാകും. മണിക്കുറിൽ 72 കിലോമീറ്ററാണ് ഏഥർ s340ന്റെ പരമാവധി വേഗത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :