മോൺസ്റ്റർ 821നെ വീണ്ടും ഇന്ത്യയിൽലെത്തിച്ച് ഡുക്കട്ടി

Sumeesh| Last Modified വ്യാഴം, 3 മെയ് 2018 (11:50 IST)
മോൺസ്റ്റർ 821ന്റെ 2018 പതിപ്പിനെ ഡുക്കാട്ടി ഇന്ത്യൻ വിപണിയിൽ
അവതരിപ്പിച്ചു. 9.51 ലക്ഷം രൂപയാണ് വഹനത്തിന്റെ ദൽഹി എക്സ് ഷോറൂം വില.
2016 ലാണ് മോൺസ്റ്റർ 821നെ ഡുക്കാട്ടി ഇന്ത്യൻ വിപണിയിൽ ഇതിനു മുൻപ് അവതരിപ്പിച്ചത്.

ഡുക്കാട്ടിയുടെ പ്രശസ്തമായ മോഡൽ 1993 M900ന്റെ കടും മഞ്ഞ നിറം അതേപടി പകർത്തിയാണ് മോൺസ്റ്ററിന്റെ പുതിയ വരവ്. ചുവപ്പ്, കറുപ്പ് നിറങ്ങളിലും വാഹനം ലഭ്യമാണ്. നിറത്തിൽ മാത്രമല്ല ഡിസൈനിലും സാങ്കേതിക വിദ്യയിലും ചില മാറ്റങ്ങളോടെയാണ് ഡുക്കാട്ടി മോൺസ്റ്റർ 821നെ ഇന്ത്യൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

820 സി സി ഡെസ്‌മെഡ്രോണിക് ടെസ്ട്രട്ട 1-ട്വിൻ എഞ്ചിനാണ് മോൺസ്റ്റർ 821ന്റെ കുതിപ്പിനു പിന്നിലെ കരുത്ത്. 108 ബീച്ച് പി കരുത്തും 86
എൻ എം ടോർക്കും ഈ വാഹനത്തിന് സൃഷ്ടിക്കാനാകും. ഭാരത് സ്റ്റേജ് ഫോർ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ് ഈ എഞ്ചിൻ.

ക്വിക് ഷിഫ്റ്റ് പുതിയ ടീഎഫ്ടി ഇൻസ്ട്രമെന്റ് കൺസോൾ, മൂന്നു തരത്തിലുള്ള ഏബി എസ് എട്ട് തരത്തിലുൽള്ള ട്രാക്ഷൻ കൻട്രോൾ എന്നീ അത്യാധുനിക സംവിധാനങ്ങൾ വാഹനത്തിലെ റൈഡിങ്ങ് കൂടുതൽ സുരക്ഷിതമക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :