പടയോട്ടങ്ങളൂടെ ചരിത്രം പറയുന്ന റോയൽ എൻഫീൽഡിന്റെ യുദ്ധകാല ബൈക്കുകൾ വീണ്ടുമെത്തുന്നു

ബുധന്‍, 23 മെയ് 2018 (12:53 IST)

രണ്ടാം ലോക മഹായുദ്ധകാലത്തെ പോരാളി വീണ്ടും ജന്മമെടുത്തിരിക്കുന്നു. റോയൽ എൻഫീൽഡ് പെഗാസസ് ക്ലാസിക് 500നെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. യു കെ യിൽ നടന്ന ഒരു ചടങ്ങിലാണ് കമ്പനി ഈ ലിമിറ്റഡ് എഡിഷൻ വാഹനത്തെ അവതരിപ്പിച്ചത്. ആകെ ആയിരം പെഗാസസ് ക്ലാസിക് 500 ബൈക്കുകൾ മാത്രമെ കമ്പനി പുറത്തിറക്കു. ഇതിൽ 250 ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തും.
 
4,999 പൌണ്ടാണ് റോയൽ എൻഫീൽഡ് പെഗാസസ് ക്ലാസിക് 500 ബൈക്കുകൾക്ക് കമ്പനി നൽകിയിരിക്കുന്ന വില. ഇന്ത്യൻ വിപണിയിൽ ബൈക്കിന് നാല് ലക്ഷത്തിന് മുകളിലാവും വില. സാർവീസ് ബ്രൌൻ, ഒലീവ് ഡ്രാബ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിൽ വാഹനം ആഗോള വിപണിയിൽ പുറത്തിറക്കുന്നുണ്ടെങ്കിലും സർവീസ് ബ്രൌൺ നിറം മാത്രമായിരിക്കും ഇന്ത്യൻ വിപണിയിൽ ലഭ്യമാകുക. ജൂലൈ മുതൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും .

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് സൈനികർ ഉപയോഗിച്ചിരുന്ന ഫ്ലൈങ്ങ് ഫ്രീ മോട്ടോർ സൈക്കളികളാണ് പെഗാസസ് ക്ലാസിക് 500 എന്ന പേരിൽ കമ്പനി വീണ്ടും അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ കെട്ടിലും അമറ്റിലും ഈ പട്ടാൾ ശൈലി പ്രകടമണ്. ക്യാനവാസ് പാരിയറുകൾ എയർഫിൽറ്ററിനു മുകളിലൂടെയുള്ള തുകൽ ബെൽറ്റ്, കറുത്ത നിറത്തിലുള്ള റിമ്മും സൈലൻഅസറുമെല്ലാം ഈ പട്ടാള ചിട്ടയുടെ ഭാഗമാണ്.
 
27.2 ബി എച്ച പി കരുത്തും 41.3 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 499 സി സി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എഞ്ചിനാണ് പെഗാസസ് ക്ലാസിക് 500ടിന്റെ പടയോട്ടങ്ങൾക്ക് കരുത്ത് പകരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കിംഗ്‌ഫിഷർ അടക്കമുള്ള 18 കമ്പനികളെ ഡി ലിസ്‌റ്റ് ചെയ്‌തു

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷർ എയർലൈൻസ് അടക്കം 18 കമ്പനികളെ ഡി ലിസ്‌‌റ്റ് ...

news

പെട്രോൾ വില വർധനവിൽ കേന്ദ്രം ഇടപെടുന്നു

പെട്രോൾ വില ചരിത്രത്തിലാദ്യമായി 81രൂപ കടന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിശയത്തിൽ ...

news

പെട്രോള്‍ വില വര്‍ദ്ധനവിന് റോക്കറ്റ് വേഗം, തലസ്ഥാനത്ത് 81 കടന്നു!

റോക്കറ്റിന്‍റെ വേഗത്തിലാണ് പെട്രോള്‍ വില കുതിക്കുന്നത്. തിരുവനന്തപുരത്ത് വില 81 രൂപ ...

news

സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയര്‍ന്നു; കണ്ണടച്ച് കേന്ദ്രം - വര്‍ദ്ധന തുടരുമെന്ന് സൂചന

സംസ്ഥാനത്ത് ഇന്ധന വില തുടർച്ചയായ എട്ടാം ദിവസവും വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ...

Widgets Magazine