ചെങ്ങന്നൂരിൽ പി സി ജോർജിന്റെ ജനപക്ഷം എൽ ഡി എഫിനൊപ്പം; മാണി കാലുവാരിയെന്ന് പി സി ജോർജ്ജ്

ചൊവ്വ, 22 മെയ് 2018 (16:28 IST)

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ പിന്തുണ എൽ ഡി എഫിനൊപ്പമെന്ന് ചെയർമാൻ പി സി ജോർജ്ജ് എം എൽ എ. കേരള കോൺഗ്രസ് ചെങ്ങന്നൂരിൽ എൽ ഡി എഫിനെ പിന്തുണക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോൺഗ്രസ്സുകാർ ശത്രുക്കളാണ് എന്നായിരുന്നു നേരത്തെ  കേരള കോൺഗ്രസ്സിന്റെ നിലപാട്. മാണി കാലുവാരിയാണെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.
 
കെ എം മാണി യു ഡി എഫിനെ പിന്തുണക്കും എന്ന് നിലപാട് സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പി സി ജോർജ്ജ് സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. 
 
കഴിഞ്ഞ ദിവസം യു ഡി എഫ് നേതാക്കൾ വീട്ടിലെത്തി മാണിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടന്ന സബ് കമ്മറ്റിയോഗത്തിന് ശേഷമാണ് കേരള കോൺഗ്രസ് ചെങ്ങന്നൂരിൽ യു ഡി എഫിനെ പിന്തുണക്കും എന്ന് മാണി നിലപാട് വ്യക്തമാക്കിയത്. അതേ സമയം പിന്തുണ  മാത്രമാണ് നൽകുന്നത് എന്നും മുന്നണി പ്രവേശനം അജൻഡയുടെ ഭാഗമായിട്ടില്ലെന്നും മാണി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സഭയുടെ ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെയുള്ള കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി - അന്വേഷണം തുടരും

സിറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിൽ ആർച്ച് ബിഷപ് കർദ്ദിനാൾ ...

news

യുവതിയെ ആക്രമിച്ച് വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ച പ്രതികളെ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി

യുവതിയെ ക്രൂരമായി ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചഴിക്കാൻ ശ്രമിക്കുകയും ചെയ്തവരെ സാമൂഹ്യ ...

news

ലിനിയുടെ മരണം വലിയ നഷ്ടം, കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി ശൈലജ

നിപ്പ വൈറസ് ബാധയാല്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ കുടുംബത്തെ ...

news

പെട്രോൾ ഡീസൽ വിലവർധന; സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വെക്കണമെന്ന് തോമസ് ഐസക്

രാജ്യത്തെ പെട്രോൾ വില വർധനവിനെതിരെ സസ്ഥാനങ്ങളുടെ ഐക്യം രൂപപ്പെടണം എന്ന് ധനമന്ത്രി തോമസ് ...

Widgets Magazine