ടിയാഗോ മുന്നില്‍ നിന്ന് നയിച്ചു; ഹോണ്ടയെ പിന്തള്ളി നാലാം സ്ഥാനത്തോടെ ടാറ്റ !

ടിയാഗോയുടെ ചിറകിലേറി നാലാമതായി ടാറ്റ

tiago, tata, mahindra, hyundai ടിയാഗോ, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടേയ്
സജിത്ത്| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (10:32 IST)
വിൽപ്പനയുടെ കാര്യത്തിൽ ടാറ്റാ മോട്ടോഴ്സിന് നാലാം സ്ഥാനം. മോട്ടോഴ്സ് അടുത്തിടെ പുറത്തിറക്കിയ ഹാച്ച് ബാക്ക് ടിയാഗോയുടെ ചിറകിലേറിയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയെ പിന്തള്ളി ടാറ്റ നാലാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസത്തെക്കാൾ 28.2 ശതമാനം അധിക വളർച്ചയാണ് ടാറ്റ നേടിയത്. 5.8 ശതമാനമാണ് ടാറ്റയുടെ വിപണി വിഹിതം.

എല്ലാ തവണത്തേയും പോലെ മാരുതി സുസുക്കി തന്നെയാണ് ഇന്ത്യൻ വിപണിയില്‍ ഒന്നാം സ്ഥാനത്ത്. 44.1 ശതമാനമാണ് മാരുതി സുസുക്കിയുടെ വിപണി വിഹിതം. 17.8 ശതമാനം വിപണി വിഹിതവുമായി ഹ്യുണ്ടേയ് രണ്ടാം സ്ഥാനത്തും 8.5 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്. എന്നാല്‍ 5.5 ശതമാനം വിപണി വിഹിതവുമായി ഹോണ്ട ഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :