വ്യാജ ലോട്ടറി തടയാൻ ശക്തമായ നടപടി സ്വീകരിക്കും: തോമസ് ഐസക്

വ്യാജ ലോട്ടറിക്കെതിരെ ശക്തമായ നടപടിയെന്ന് തോമസ് ഐസക്

thiruvananthapuram, fake lottery, v d satheesan, santiago martin, thomas isaac തിരുവനന്തപുരം, വ്യാജ ലോട്ടറി, തോമസ് ഐസക്, വി ഡി സതീശൻ, സാന്‍റിയാഗോ മാർട്ടിന്‍
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (13:48 IST)
വ്യാജ ലോട്ടറിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വ്യാജ ലോട്ടറി കേസിൽ ഉള്‍പ്പെടുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും. സംസ്‌ഥാന ലോട്ടറിയുടെ നിലവിലുള്ള സമ്മാന ഘടനയിൽ മാറ്റം വരുത്തുമെന്നും സംസ്‌ഥാനത്ത് വ്യാപകമാകുന്ന വ്യാജ ലോട്ടറിയെക്കുറിച്ച് പ്രതിപക്ഷം സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അദ്ദേഹം മറുപടി നല്‍കി.

പ്രതിപക്ഷത്തു നിന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശന്‍, ലോട്ടറി വകുപ്പിലുള്ള ഉദ്യോഗസ്‌ഥർക്ക് ലോട്ടറി മാഫിയയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചു. ഇക്കാര്യത്തില്‍ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനുള്ള പങ്കും അന്വേഷിക്കണമെന്നും സി പി എമ്മിലെ ചില നേതാക്കൾക്ക് സാന്‍റിയാഗോ മാർട്ടിനുമായി അടുത്ത ബന്ധമാണുള്ളതെന്നും കുറ്റപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :