രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് എൽ സി വി മഹീന്ദ്ര ‘സുപ്രൊ’ വിപണിയില്‍

ബാറ്ററിയിൽ ഓടുന്ന ചെറു വാന്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കി.

mahindra and mahindra, LCV, mahindra supro മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽ സി വി, മഹീന്ദ്ര ‘സുപ്രൊ’
സജിത്ത്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (10:48 IST)
ബാറ്ററിയിൽ ഓടുന്ന ചെറു വാന്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കി. ‘സുപ്രൊ’ എന്ന പേരില്‍ വിപണിയിലെത്തുന്ന ഈ വാഹനത്തിന്റെ വാനിന് 8.45 ലക്ഷം രൂപയും യാത്രാവാഹന വകഭേദത്തിന് 8.75 ലക്ഷം രൂപയുമാണ് ഡൽഹി വില. നിലവിൽ ആഭ്യന്തര വിപണിയിൽ മാത്രമാണ് ‘ഇ സുപ്രൊ’ വിൽപ്പനയ്ക്കായി ഉള്ളത്.

മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിലെ ഹാച്ച്ബാക്കായ ‘ഇ ടു ഒ’, സെഡാന്‍ ‘ഇ വെരിറ്റൊ’ എന്നീ വാഹനങ്ങള്‍ക്കൊപ്പമാണ് ‘സുപ്രൊ’യുടെ പാസഞ്ചർ, കാർഗോ എന്നീ രൂപങ്ങളുടെ ഇ പതിപ്പും എത്തുന്നത്. ഒറ്റത്തവണ ചാർജ് ചെയ്യുന്നതിലൂടെ പാസഞ്ചർ ‘ഇ സുപ്രൊ’ 115 കിലോമീറ്റും കാർഗോ പതിപ്പ് 112 കിലോമീറ്ററും ഓടുമെന്നാണു നിർമാതാക്കള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :