വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 15 ജൂലൈ 2020 (14:30 IST)
ഇലക്ട്രിക് എസ്‌യുവി സാന്ററിനെ വിപണിയിലെത്തിയ്ക്കാൻ തയ്യാറെടുപ്പുകൾ നടത്തി ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. 2021 തുടക്കത്തിൽ തന്നെ വാഹനത്തെ വിപണിയിൽ അവതരിപിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. റെനോയുടെ ക്യാപ്ചറിനെ അടിസ്ഥാനമാക്കിയാണ് ഇലക്ടിക് എസ്‌യുവി സാന്റർ എത്തുക. ഇലക്ട്രിക് വാഹനങ്ങൾക്കായി റെനോ പ്രത്യേകം സജീകരിച്ചിട്ടുള്ള സിഎംഎഫ്-ഇവി പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുക.
ഒറ്റ ചാർജിൽ 300 കിലോമിറ്റർ, 500 കിലോമീറ്റർ എന്നിങ്ങനെ വൈദ്യുതക്ഷമത നൽകുന്ന രണ്ട് ബാറ്ററി പാക്ക് വേരിയന്റുകളിലായിരിയ്ക്കും വാഹനം വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. സാന്ററിനെ ആദ്യം യൂറോപ്യൻ വിപണിയിലായിരിയ്ക്കും റെനോ അവതരിപ്പിയ്ക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം വർധിപ്പിയ്ക്കാനാണ് റെനോയുടെ തീരുമാനം. റെനോ ഇന്ത്യയിലെത്തിയ്ക്കുന്ന ആദ്യ ഇലക്‌ട്രിക് വാഹനം K-ZE ഇലക്‌ട്രിക് കഴിഞ്ഞ ഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.