ഹാച്ച് ശ്രേണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ !

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (09:47 IST)

Widgets Magazine
Renault Kwid 02 Anniversary Edition ,  02 Anniversary Edition ,  Kwid ,  Renault ,  റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ,  ആനിവേഴ്‌സറി എഡിഷന്‍ ,  റെനോ ക്വിഡ് ,  റെനോ ,  ക്വിഡ്

റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. രണ്ടാം പിറന്നാളിന്റെ ഭാഗമായാണ് പുതിയ ഹാച്ച് വിപണിയില്ലെത്തിയത്. ബേസ് മോഡലിന് 3.43 ലക്ഷം രൂപ വിലവരുന്ന ഈ കുഞ്ഞന്‍ വാഹനത്തിന് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. 0.8 ലിറ്റര്‍ മോഡലുകളില്‍ ലഭ്യമാകുന്ന ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സുകളില്‍ മാത്രമാണ് വിപണിയിലെത്തുക. 
 
നിലവില്‍ വിപണിയിലുള്ള ക്വിഡ് ഹാച്ചിന്റെ ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി എന്നീ വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയതാണ് റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷനും എത്തുന്നത്‍. ഫിയറി റെഡ്, ഐസ് കൂള്‍ വൈറ്റ് എന്നീ കളറുകളിലെത്തുന്ന ഈ സ്‌പെഷ്യല്‍ എഡിഷന്‍ ക്വിഡിന് സ്‌പോര്‍ട്‌ലൈന്‍ ഗ്രാഫിക്‌സിനൊപ്പം രണ്ടാം വാര്‍ഷികത്തിന്റെ സൂചകമായുള്ള 02 ഗ്രാഫിക്‌സുകളും നല്‍കിയിട്ടുണ്ട്.
 
അഞ്ച് സ്‌പോക് പുതിയ അലോയ് വീലുകള്‍, മുന്നിലെയും പിന്നിലെയും സ്‌കിഡ് പ്ലേറ്റുകളില്‍ സ്‌പോര്‍ട് ലൈന്‍, ഡബിള്‍ ടോണ്‍ ഗിയര്‍ ഷിഫ്റ്റര്‍, വശങ്ങളില്‍ പുതിയ എയര്‍വെന്റുകള്‍, പുതിയ ഫ്‌ലോര്‍ മാറ്റുകള്‍, സ്‌പോര്‍ട്ടി സ്റ്റിയറിംങ് വീല്‍, പിയാനോ ബ്ലാക്ക് സെന്‍ട്രല്‍ കണ്‍സോള്‍ തുടങ്ങിയവയാണ് ളള്ളിലെ പ്രത്യേകതകള്‍. ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ബുക്കിംങ് റെനോ ഷോറൂമുകളില്‍ ആരംഭിച്ചിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അതിശയിപ്പിക്കുന്ന വിലയും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഐവൂമി മി 2 വിപണിയില്‍ !

ഐവൂമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഐവൂമി മി 2 വിപണിയിലെത്തി. ആന്‍ഡ്രോയിഡ് 7.0ല്‍ ...

news

188 രൂപയ്ക്ക് റീചാര്‍ജ് ചെയ്യൂ... 220 രൂപ ടോക്ക്ടൈമും ഒരു ജി ബി ഡാറ്റയും സ്വന്തമാക്കൂ; തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ

തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ. 188 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 220 രൂപ ...

news

കിടിലന്‍ ഫീച്ചറുകളുമായി മൈക്രോമാക്സ് ഇവോക്ക് ഡ്യൂവല്‍ നോട്ട് വിപണിയില്‍

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡല്‍ ഇവോക്ക് ഡ്യൂവല്‍ നോട്ട് പുറത്തിറങ്ങി. ഓണ്‍ലൈന്‍ ...

news

ജിഎസ്ടിയിലേക്കുള്ള മാറ്റം: കേരളത്തിന് കിട്ടിയത് 500 കോടി രൂപ

നികുതി പരിഷ്കാരമായ ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന് ശേഷം സംസ്ഥാനത്തിന് ലഭിച്ച നികുതി ...

Widgets Magazine