വന്നു കണ്ടു കീഴടക്കി… നിരത്തുകളില്‍ അത്ഭുതം സൃഷ്ടിച്ച് റെനോള്‍ട്ടിന്റെ ‘കുഞ്ഞന്‍’ ക്വിഡ് !

ക്വിഡിനെ ഇന്ത്യന്‍ വിപണി സ്വീകരിച്ചു

Renault Kwid, Renault, Maruthi, Kwid റെനോള്‍ട്ട് ക്വിഡ്, റെനോ, ക്വിഡ്, മാരുതി
സജിത്ത്| Last Updated: തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (13:35 IST)
ഇന്ത്യന്‍ നിരത്തില്‍ ചെറുകാറുകള്‍ക്ക് ലഭിക്കുന്ന സ്വീകരണം മനസിലാക്കിയാണ് പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയും നിസാനും സംയുക്‍തമായി നിര്‍മിച്ച ക്വിഡ് വിപണിയിലെത്തിയത്. ചെറുകുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് ഈ കുഞ്ഞന്‍ കാര്‍ കമ്പനി പുറത്തിറക്കിയത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയായ 2.56 ലക്ഷം മുതല്‍ 3.53 ലക്ഷം രൂപ വരെയാണ് ഈ കുഞ്ഞന്‍ കാറിന്റെ വില.

കരുത്തിലും ഗ്ലാമറിലും മറ്റ് ചെറുകാറുകളെ വെല്ലുന്ന തരത്തിലുള്ള രൂപകല്പനയാണ് ഈ കാറിനുള്ളത്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ക്വിഡ് മികച്ച യാത്രാസുഖവും പകരുന്നുണ്ട്. കാറിനുള്ളിലെ സൌകര്യവും മികച്ച രീതിയിലാണ്. രാജ്യത്ത് ലഭ്യമായ പെട്രോള്‍ കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍ എന്ന ഖ്യാതിയും ക്വിഡിന് മാത്രം അവകാശപ്പെട്ടതാണ്.

നിരത്തിലിറങ്ങി വെറും 12 ദിവസത്തിനുള്ളില്‍ 25,000 ബുക്കിംഗാണ് ഈ കുഞ്ഞന്‍ കാറിനു ലഭിച്ചത്. മാരുതിയുടെ ആള്‍ട്ടോയോടും ഹ്യൂണ്ടായ് ഇയോണിനോടുമാണ് നിരത്തില്‍ ക്വിഡ് മത്സരിക്കുന്നത്. എന്നിരുന്നാലും ഈ രണ്ടു കാറുകളെക്കാളും കുറഞ്ഞ വിലയാണ് ക്വിഡിനെ ജനപ്രിയ കാറാക്കി മാറ്റിയത്. അതുകൊണ്ടു മാത്രമാണ് ഇത്രയും ബുക്കിംഗ് നേടാന്‍ കാരണമായതെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

2016 ലെ ആദ്യ പകുതിയില്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണികളെ മാത്രമായിരുന്നു. ഈ മേഖലയില്‍ നിന്നുമായി 2,08,690 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. ഇന്ത്യയില്‍ നിന്നും മാത്രമായി 61,895 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇതേ കാലയളവില്‍ കമ്പനിക്ക് ലഭിച്ചത്. ഇന്ത്യന്‍ വിപണിയുടെ 3.8 ശതമാനം സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :