ക്വിഡിനെ തകർത്തു തരിപ്പണമാക്കാന്‍ മാരുതിയുടെ പുതിയ ക്രോസോവർ ഹാച്ച് കില്ലര്‍ !

വ്യാഴം, 16 ഫെബ്രുവരി 2017 (13:35 IST)

Widgets Magazine
maruti, renault kwid, kwid, ക്രോസോവർ ഹാച്ച്ബാക്ക്, ഓൾട്ടോ, ക്വിഡ്, റെനോ ക്വിഡ്, റെനോ

പുതിയ ക്രോസോവർ ഹാച്ച്ബാക്കുമായി മാരുതി എത്തുന്നു. ഓൾട്ടോയുടെ വില്പനയെ തകിടം മറിച്ച് മുന്നേറിയ റെനോ ക്വിഡിനെ എങ്ങനെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹാച്ചുമായി മാരുതി എത്തുന്നത്. 2018ല്‍ നടക്കുന്ന ഓട്ടോഎക്സ്പോയിൽ അവതരണം നടത്തുക എന്ന ലക്ഷത്തോടെയാണ് അണിയറയിൽ തകൃതിയായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
പുതിയ ക്രോസോവറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. എങ്കിലും  ഓൾട്ടോയ്ക്ക് കരുത്തേകുന്ന 800സിസി, 1.0ലിറ്റർ എൻജിൻ തന്നെയായിരിക്കും ഈ വാഹനത്തിനും കരുത്തേകുകയെന്നാണ് സൂചന. റിനോ ക്വിഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഇറക്കുന്ന ഈ വാഹനത്തിനും അതെ എസ്‌യുവി ലുക്കിലുള്ള ഡിസൈൻ തന്നെയായിരിക്കും നൽകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
മാരുതിയിൽ നിന്നുമുള്ള ഈ പുതിയ ക്വിഡ് ഫൈറ്റർ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം നിരത്തിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഈ ഹാച്ച് ബാക്കിനു മുമ്പായി ന്യൂജെൻ സ്വിഫ്റ്റിനെ ഷോറൂമുകളിൽ എത്തിക്കുന്നതിനായുള്ള നിഗമനത്തിലാണ് ഇപ്പോള്‍ മാരുതി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ക്രോസോവർ ഹാച്ച്ബാക്ക് ഓൾട്ടോ ക്വിഡ് റെനോ ക്വിഡ് റെനോ Kwid Maruti Renault Kwid

Widgets Magazine

ധനകാര്യം

news

സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകളുമായി ബിഎസ്എന്‍എല്‍ തകര്‍ത്താടുന്നു !

പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഒരു ജിബി 3ജി ഡാറ്റ വെറും 36 ...

news

പുകവലിയിൽ നിന്നും മോചനം വേണം, അടയ്ക്ക തന്നെ ശരണം; കേരളത്തിലെ അടയ്ക്ക് ഇനി ചൈനയിൽ വിൽക്കാം

കേരളത്തിലെ അടയ്ക്ക ഇനി ചൈനയിൽ വിൽക്കാം. ചൈനയിലെ മൗത്ത് ഫ്രെഷ്‌നർ കമ്പനികൾക്ക് ...

news

ആപ്പിള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഐഫോണ്‍ 7 പ്ലസിന് 12,000 രൂപ, ഐഫോണ്‍ 7ന് 10,000 രൂപ !

ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ക്രഡിറ്റ് ...

news

നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ സിറ്റി ഫെയ്സ് ലിഫ്റ്റ് വേർഷന്‍!

മുന്നിലേയും പിന്നിലേയും ബംബറുകളും ഗ്രില്ലുമാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. എല്ലാ ...

Widgets Magazine