സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയര്‍ന്നു; കണ്ണടച്ച് കേന്ദ്രം - വര്‍ദ്ധന തുടരുമെന്ന് സൂചന

തിരുവനന്തപുരം, തിങ്കള്‍, 21 മെയ് 2018 (10:01 IST)

  petrol diesel price , petrol , diesel , പെട്രോള്‍ , ഡീസല്‍ , കര്‍ണാടക , ഇന്ധന വില , ക്രൂഡോയിൽ

സംസ്ഥാനത്ത് തുടർച്ചയായ എട്ടാം ദിവസവും വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 80.69 രൂപയാണ്. ഡീസലിന് 73.61 രൂപയുമാണ് വില.

കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് എണ്ണവില കുതിച്ചുയരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയും വര്‍ദ്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ധനവില ഇനിയും കൂടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിലയിലെ വർദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതുമാണ് ഇന്ധനവില വർദ്ധിക്കാൻ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ വര്‍ദ്ധിപ്പിക്കാതിരുന്ന എണ്ണവില കേന്ദ്രത്തിന്റെ സമ്മതത്തോടെ എണ്ണ കമ്പനികള്‍ കൂട്ടുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇന്ത്യൻ നിരത്തുകളിൽ ഓടാൻ ആം‌പിയറിന്റെ പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ

ഇനിയുള്ള കാലം ഇലക്ട്രിക്ക് വാഹനങ്ങളുടേതാണ്. ഈ സാധ്യത കണക്കിലെടുത്ത് നിരവധി കമ്പനികളാണ് ...

news

പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ ...

news

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X മുബൈ നിരത്തുകളിൽ ചീറിപ്പായുന്നു

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X ഇന്ത്യൻ വിപണിയിൽ അരങ്ങുണർത്താൻ എത്തുന്നു. ഇതിന്റെ ...

news

അൺലിമിറ്റഡ് ഇന്റർനെറ്റ് 'വേഗത' ഇരട്ടിയാക്കി; ഓഫറുകളിൽ ജിയോയെ കടത്തിവെട്ടി എയർടെൽ

ഓഫറുകൾ പ്രഖ്യാപിച്ച് ടെലികോം രംഗത്ത് കടുത്ത മത്സരങ്ങൾ. ഇപ്പോൾ ജിയോയും എയർടെലും തമ്മിലാണ് ...

Widgets Magazine