പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

തിരുവനന്തപുരം, ശനി, 19 മെയ് 2018 (08:04 IST)

 petrol price , petrol , disel , പെട്രോള്‍ , ഡീസല്‍ , എണ്ണവില , കര്‍ണാടക

കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി.  പെട്രോൾ വില 80 രൂപ കടന്നപ്പോള്‍ ഡീസലിന് 26 പൈസ കൂടി 73.82 രൂപയായി. പെട്രോള്‍ ലിറ്ററിന് 32 പൈസ വര്‍ദ്ധിച്ച് 80.01 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയും കൂടി. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതാണ് രാജ്യത്ത് കുതിച്ചു കയറാന്‍ കാരണമായത്.

ക്രൂഡോയിൽ വിലവർദ്ധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനുള്ള മുഖ്യ കാരണങ്ങൾ.

ഏപ്രിൽ 24മുതൽ മേയ് 15വരെ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ ഒരുക്കമായിരുന്നില്ല. ഈ ദിവസങ്ങളില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ വരെ കൂടേണ്ടതായിരുന്നു. നടപ്പാക്കാനാകാതെ പോയ ഈ വർദ്ധന കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ എണ്ണക്കമ്പനികൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X മുബൈ നിരത്തുകളിൽ ചീറിപ്പായുന്നു

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X ഇന്ത്യൻ വിപണിയിൽ അരങ്ങുണർത്താൻ എത്തുന്നു. ഇതിന്റെ ...

news

അൺലിമിറ്റഡ് ഇന്റർനെറ്റ് 'വേഗത' ഇരട്ടിയാക്കി; ഓഫറുകളിൽ ജിയോയെ കടത്തിവെട്ടി എയർടെൽ

ഓഫറുകൾ പ്രഖ്യാപിച്ച് ടെലികോം രംഗത്ത് കടുത്ത മത്സരങ്ങൾ. ഇപ്പോൾ ജിയോയും എയർടെലും തമ്മിലാണ് ...

news

ഇന്ത്യയിലെ സെക്കന്റ്‌ ഹാന്റ് ബൈക്ക് വിപണി കീഴടക്കാൻ ഇനി ഹാർലി ഡേവിഡ്സണും!

ഹാർലി ഡേവിഡ്സ്ൺ ബൈക്കുകളുടെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത ഇനി കുറഞ്ഞ വിലയിൽ ഹാർലിഡേവിഡ്സൻ ...

news

25,999രൂപ വിലയുള്ള ‘സച്ചിന്റെ ഫോൺ‘ വാങ്ങാനായി ഇപ്പോൾ നൽകേണ്ടത് വെറും 499 രൂപ മാത്രം

വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കുന്നതിനായി മികച്ച ഓഫറുകളാണ് മിക്ക സ്മാർട്ട്ഫോൺ ...

Widgets Magazine