സജിത്ത്|
Last Modified ചൊവ്വ, 21 ഫെബ്രുവരി 2017 (14:07 IST)
നോക്കിയയുടെ ഏറ്റവും പുതിയ് ഹാന്‍ഡ്സെറ്റ്
നോക്കിയ 8 വിപണിയിലേക്കെത്തുന്നു.
നോക്കിയ 8 ന്റെ പ്രീബുക്കിങ്ങ് ആരംഭിച്ചതായും 3188 യുവാന്‍ അതായത് ഏകദേശം 31,000 രൂപയാണ് ഫോണിന്റെ വിലയെന്നും ചൈനീസ് ഇ–കൊമേഴ്സ് വെബ്സൈറ്റായ ജെഡി ഡോട്ട് കോമിൽ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
നോക്കിയയുടെ ഫ്ലാഗ്ഷിപ് ക്യാമറ ഫോണാണ് നോക്കിയ 8. ഇതിന്റെ കൺസപ്റ്റ് ഗ്രാഫിക്സ് ചിത്രമാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. 6ജിബി റാം, മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, ക്വാൽകം സ്നാപ്ഡ്രാഗൻ 835 ചിപ്സെറ്റ് എന്നീ ഫീച്ചറുകളുണ്ട്. നോക്കിയ 8ന്റെ രണ്ടാം വകഭേദത്തില്‍ 821 ക്വാല്‍കം സ്നാപ്ഡ്രാഗനും 4ജിബി റാമുമാണുള്ളത്.
നോക്കിയ 8ന്റെ ഈ രണ്ടു വകഭേദങ്ങളിലും 24 മെഗാപിക്സൽ പ്രധാന ക്യാമറയും 12 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ ഇരട്ട ഫ്രണ്ട് സ്പീക്കർ എന്ന ഫീച്ചറുകളും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഫോണിന്റെ മുന്‍ഭാഗത്ത് ബട്ടണുകളൊന്നും ഉണ്ടായിരിക്കില്ല. യുനിബോഡി മെറ്റൽ ഡിസൈനിലായിരിക്കും നോക്കിയ 8 എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.