പ്രകൃതി വാതക വില കുറയും

ന്യൂഡല്‍ഹി:| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (11:48 IST)
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ കുറയും. വില ഒമ്പത് ശതമാനത്തോളമാണ് കുറയുക. എന്നാല്‍ വിലക്കുറവ് ഒഎന്‍ജിസി, റിലയന്‍സ് ഉള്‍പ്പടെയുള്ള കമ്പനികളുടെ വരുമാനത്തെ ബാധിക്കും.

വിലക്കുറവ് വരുന്നതോടെ യൂണിറ്റിന് 5.01ഡോളറായിരിക്കും പ്രകൃതിവാതക വില. നിലവില്‍ 5.61 ഡോളറാണ് യുണിറ്റിന് വില. അന്താരാഷ്ട്ര വിപണികളിലെ വിലയുമായി ഒത്തുപോകുന്ന രീതിയില്‍ വില ക്രമീകരിക്കുന്നതിനായാണ് വില പുതുക്കിയത്. ഏപ്രില്‍ ഒന്നു മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍വരിക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :