സിവില്‍ സര്‍വ്വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തതായി പരാതി

ബലാത്സംഗം , സിവില്‍ സര്‍വ്വീസ് , ലൈംഗികമായി പീഡനം
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (16:23 IST)
വിവാഹ വാഗ്ദാനം നല്‍കി ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ജീവനക്കാരന്‍ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ക്ലര്‍ക്കായ അശുതോഷ് എന്നയാള്‍ക്കെതിരെയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്.

സിവില്‍ സര്‍വ്വീസിന് പഠിക്കുന്ന യുവതിയും അശുതോഷും ഒരു പഠനകേന്ദ്രത്തില്‍ വെച്ചാണ് പരിചയപ്പെടുന്നതും പിന്നീട് ബന്ധം
പ്രണയത്തിലേക്ക് വഴിമാറിയതും. ഏകദേശം ഒരു വര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും നിരവധിതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ക്കും ഇവരുടെ ബന്ധം അറിയാമായിരുന്നു. ഈ സാഹചര്യത്തില്‍ യുവതിയുടെ വീട്ടുകാര്‍ അശുതോഷിന്റെ അക്കൗണ്ടിലേക്ക് വലിയൊരു തുക അയച്ചുകൊടുത്തിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അശുതോഷിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഫോണില്‍ പോലും ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാന്‍ കഴിയാത്തതിനാല്‍ ഇയാള്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വടക്കന്‍ ദില്ലിയിലെ മുഖര്‍ജി നഗര്‍ പ്രദേശത്ത് വെച്ചാണത്രെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്‌തതെന്നാണ് പരാതിലുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :