യമനിലെ ആഭ്യന്തര കലാപം; ക്രൂഡ് ഓയിൽ വില ഉയരുന്നു

 ക്രൂഡ് ഓയിൽ വില , യമനിലെ യുദ്ധം , ലണ്ടന്‍ , എണ്ണ വില
ലണ്ടൻ| jibin| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (10:39 IST)
യമനില്‍ ആഭ്യന്തര യുദ്ധം ശക്തിപ്പെട്ടതോടെ ക്രൂഡോയിൽ വില വീണ്ടും നേട്ടത്തിലേക്ക് തിരിച്ചു കയറുന്നു. യമനിലും ലിബിയയിലും ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ബ്രെന്റ് ക്രൂഡ് വില ഇന്നലെ ബാരലിന് മൂന്ന് ഡോളറിലേറെ മെച്ചപ്പെട്ട് 60 ഡോളറില്‍ എത്തിച്ചേര്‍ന്നു.

ആഭ്യന്തര യുദ്ധം ശക്തമായ യമനില്‍ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ ഒന്നാംസ്ഥാനത്തുള്ളത് സൗദി അറേബ്യ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ യമനില്‍ നിന്നുള്ള എണ്ണ ഉല്പാദനം നിലയ്‌ക്കും. ഈ സാഹചര്യത്തിലാണ് വർദ്ധനയ്‌ക്ക് കാരണമായത്. യമനില്‍ നിന്നും ലിബിയയില്‍ നിന്നും കയറ്റുമതി കുറഞ്ഞാൽ വരും ദിവസങ്ങളിലും ക്രൂഡ് വില കൂടും.

ക്രൂഡ് ഇറക്കുമതിയിൽ ഏറെ മുന്നിലുള്ള ഇന്ത്യയ്‌ക്കും വില കൂടുന്നത് വൻ പ്രതിസന്ധിയാകും. കഴിഞ്ഞ മാർച്ചിൽ ബാരലിന് 115 ഡോളറുണ്ടായിരുന്ന വില പിന്നീട് 50 ഡോളറിൽ താഴെയെത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :