സോണി Z2A വിപണിയിലേക്ക്

 മുംബൈ , സോണി ,
മുംബൈ| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (09:50 IST)
'ആഡംബര" സ്‌മാർട് ഫോൺ ശ്രേണിയിൽ സോണി അവതരിപ്പിക്കുന്ന പുതിയ മോഡലാണ്
Z2A. സോണിയുടെ ഏറെ തരംഗമായ എക്‌സ്‌പീരിയ സീരിസിലാണ് ഈ ഫോണും വിപണിയിലെത്തുന്നത്.

ഉയർന്ന ഫീച്ചറുകളാണ് ഈ ഫോണിന്റെ മികവ്. അഞ്ച് ഇഞ്ച് ഡിസ്‌പ്ളേ സ്‌ക്രീനാണുള്ളത്. മൂന്ന് ജിബി റാമും 2.3GHz പ്രൊസസറും മികച്ച ഫെർഫോമൻസ് നൽകും. ആൻഡ്രോയിഡ് 4.4 കിറ്റ് കാറ്റാണ് ഓപ്പറേറ്റിംഗ് സംവിധാനം.

20.7 മെഗാ പിക്‌സൽ റിയർ കാമറ, 3.1 മെഗാ പിക്‌സൽ ഫ്രണ്ട് കാമറ, മികച്ച ബാക്കപ്പ് ലഭ്യമാക്കുന്ന 3000 എംഎഎച്ച് ബാറ്ററി, 16 ജി.ബി ഇന്റേണൽ മെമ്മറി, 128 ജിബി വരെ ഉയർത്താവുന്ന മൈക്രോ എസ്ഡി., മൈക്രോ സിം എന്നിവയാണ് Z2Aന്റെ മറ്റ് പ്രത്യേകതകൾ. 48,999 രൂപയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :