മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍, ‘യു യുണീക് ടു’ വിപണിയിലേക്ക് !

ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ്

micromax, YU Yunique 2,  micromax yu yunique 2,  smartphone, mobile, സ്മാര്‍ട്ട്ഫോണ്‍,  യു യുണീക് ടു, മൈക്രോമാക്സ്,  മൊബൈല്‍
സജിത്ത്| Last Modified വ്യാഴം, 27 ജൂലൈ 2017 (10:27 IST)
പുതിയൊരു ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ് വിപണിയിലേക്ക്. മൈക്രോമാക്സിന്റെ ഉപ ബ്രാന്‍ഡായ യു ടെലിവെഞ്ചേഴ്സാണ് യു യുണീക് ടു എന്ന ഫോണുമായി എത്തുന്നത്. ജൂലൈ 27 മുതല്‍ ഫ്ലിപ്കാര്‍ട് വഴി 5,999 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ട്രൂ കോളര്‍ ആപ്ലിക്കേഷനോട് കൂടി എത്തുന്ന ഈ ഫോണിന് അഞ്ച് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയാണുള്ളത്. 1.3 ഗിഹാ ഹെഡ്സ് പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേണല്‍ മെമ്മറി, 13എംപി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ, 2500 എംഎഎച്ച്‌ ബാറ്ററി എന്നീ ഫീച്ചറുകളുമുണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :