4ജിബി റാം, 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്; വിപണി പിടിക്കാന്‍ മൈക്രോമാക്സ് ഡ്യൂവല്‍ 5 !

മൈക്രോമാക്സ് ഡ്യൂവല്‍ 5 ഇറങ്ങി

Micromax Dual 5, Micromax, Dual Rear Cameras, മൈക്രോമാക്സ്, മൈക്രോമാക്സ് ഡ്യൂവല്‍ 5
സജിത്ത്| Last Modified വ്യാഴം, 30 മാര്‍ച്ച് 2017 (10:42 IST)
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മൈക്രോമാക്സ് ഡ്യൂവല്‍ 5 പുറത്തിറങ്ങി.
ഏപ്രില്‍ പത്ത് മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക. കൂടാതെ മൈക്രോമാക്സ് ഇ-സ്റ്റോറിലും ഈ ഫോണ്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 24,999 രൂപയാണ് വില.

ഡ്യൂവല്‍ ക്യാമറയുമായാണ് ഈ ഫോണ്‍ എത്തുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേ, 1080x1920
പിക്സല്‍ റെസൊലൂഷന്‍, 1.4 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസ്സര്‍, 4ജിബി റാം, 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 13 എംപി പിന്‍‌ക്യാമറ, 13 എംപി സെല്‍ഫി ക്യാമറ, 3200 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :