ഒടിജി ഫീച്ചറും പോക്കറ്റിലൊതുങ്ങുന്ന വിലയും; മൈക്രോമാക്‌സ് കാന്‍വാസ് വണ്‍ വിപണിയില്‍ !

മൈക്രോമാക്‌സ് കാന്‍വാസ് 1 ഇന്ത്യയില്‍

micromax canvas 1, smartphone, mobile, micromax canvas, മൈക്രോമാക്‌സ് കാന്‍വാസ് വണ്‍, മൈക്രോമാക്‌സ് കാന്‍വാസ്, സ്മാര്‍ട്ട്ഫോണ്‍, മൊബൈല്‍
സജിത്ത്| Last Modified വ്യാഴം, 20 ജൂലൈ 2017 (10:30 IST)
മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി മോഡല്‍, കാന്‍വാസ് 1 ഇന്ത്യന്‍ വിപണിയിലെത്തി. മാറ്റ് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ നിറങ്ങളില്‍ പുറത്തിങ്ങിയ ഈ ഫോണ്‍ നിലവില്‍ ഓഫ്‌ലൈന്‍ റീടെയില്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് ലഭ്യമാകുക. 6,999 രൂപയാണ് ഈ ഫോണിന്റെ വിപണി വില.

2.5 ഡി കര്‍വ്ഡ് ഗ്ലാസ്സോട് കൂടിയ 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കീബോര്‍ഡ്, മൗസ്, ക്യാമറ, ഗെയിം കണ്‍ട്രോളര്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒടിജി എന്ന സൗകര്യവും ഈ ഫോണില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4ജി വോള്‍ടി സംവിധാനമുള്ള ക്യാന്‍വാസ് വണില്‍ 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയുമാണുള്ളത്. ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 2ജിബി റാമും 16ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. കൂടാതെ ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :