ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭത്തില്‍ മാരുതി

 മാരുതി സുസുകി , കാര്‍ , വിറ്റുവരവ് , കാര്‍ വിപണി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (11:08 IST)
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ലാഭം നേടി. അസംസകൃത വസ്തുക്കളുടെ വില കുറഞ്ഞതും വിദേശനാണ്യ വിനിമയ നിരക്ക് അനുകൂലമായതുമൊക്കെയാണ് കമ്പനിയെ തുണച്ചത്. 2014-15 ല്‍ 3711.2 കോടി രൂപയാണ് ലാഭം.

മുന്‍കൊല്ലം 2783.05 കോടിയായിരുന്നു ലാഭം. 48605.53 കോടിയാണ് 2014-15 ലെ വിറ്റുവരവ്. 2013-14 ല്‍ 42644.76 കോടിയായിരുന്നു. റെക്കോഡ് വില്‍പനയാണ് കമ്പനി കഴിഞ്ഞ വര്‍ഷം നേടിയത്. 1292415 കാര്‍ വിറ്റു. മുന്‍ കൊല്ലത്തെക്കാള്‍ 11.9% വര്‍ധന. കയറ്റുമതി 1,21,713 കാറുകള്‍. 20% വര്‍ധന. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ലാഭം 1284.2 കോടി രൂപയാണ്. വര്‍ധന 60.5%. 346712 കാര്‍ വിറ്റു. ഈ സാമ്പത്തിക വര്‍ഷം കാര്‍ വില്‍പനയില്‍ 10-11% വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :