ഷൂമാക്കറുടെ മകൻ പുലിയാണ്; മൈക്കിന് ആദ്യ റേസിംഗ് വിജയം

   മൈക്കേൽ ഷൂമാക്കര്‍ , മൈക്ക് ഷൂമാക്കർ , കാര്‍ റേസിംഗ്
ബെർലിൻ| jibin| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (10:32 IST)
സ്കീയിംഗിനിടെ വീണ് തലയ്‌ക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫോർമുല വൺ കാർറേസിംഗ് ഇതിഹാസം മൈക്കേൽ ഷൂമാക്കറുടെ മകൻ മൈക്ക് ഷൂമാക്കർക്ക് തന്റെ ആദ്യ റേസിംഗ് വിജയം. പതിനാറുകാരനായ ഓഷാൾസ്‌ബെൻ റേസിംഗ്
ട്രാക്കിലാണ് വിജയം കണ്ടത്. ഹോളണ്ട് ടീമായ വാൻ ബമെർ സോഫ്റ്റിന് വേണ്ടിയാണ് ഷൂമാക്കർ
ജൂനിയർ മത്സരിച്ചത്.

കരിയറിലെ മൂന്നാമത്തെ
റേസിൽത്തന്നെ മൈക്ക് വിജയിക്കുകയായിരുന്നു. 2013 ഡിസംബറിലുണ്ടായ അപകടത്തിൽ നിന്ന്
മൈക്കേൽ ഷൂമാക്കർ ഇനിയും മോചിതനായിട്ടില്ല. അതേ സമയം മൈക്കേലിന്റെ പിതാവ് റോൾഫ് ഷൂമാക്കർ ചെറു മകന്റെ മത്സരം കാണാൻ എത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :