ഇത് ലാപ്‌ടോപ്പല്ല, ടാബുമല്ല, പിന്നെയോ? ഒരു സങ്കരയിനം, അത്രതന്നെ...!

VISHNU N L| Last Updated: തിങ്കള്‍, 11 മെയ് 2015 (18:13 IST)
സാധാരണ ലാപ്‌ടോപ്പുകളുടെ രൂപത്തിലുള്ള ധാരണകളെ തിരുത്തിക്കുറിക്കാന്‍ കണ്‍വര്‍ട്ടിബ്ള്‍ ലാപ്ടോപ് ശ്രേണിയുമായി എച്ച്.പി രംഗത്തിറങ്ങി. ലാപായും ടാബായും രൂപംമാറാന്‍ ശേഷിയുള്ള
താരതമ്യേന വിലകുറഞ്ഞ മോഡലുകളുമായി വിപണി പിടിക്കാനാണ് എച്‌പിയുടെ പുറപ്പാട്. പവലിയന്‍ പരമ്പരയിലുള്ള പുതിയ മോഡലുകളിലാണ് പരിഷ്കാരം വരുത്തിയിരിക്കുന്നത്. പവലിയന്‍ എക്സ് 360, എന്‍വി എക്സ് 360 തുടങ്ങിയവയാണ് സാഹചര്യത്തിനനുസരിച്ച് രൂപം മാറാന്‍ ശേഷിയുള്ളത്.

എന്‍വി എക്സ് 360ല്‍ 15.6 ഇഞ്ച് ഐപിഎസ് ടച്ച്സ്ക്രീന്‍, മെറ്റാലിക് രൂപം, അഞ്ചാംതലമുറ ഇന്‍റല്‍ കോര്‍ i5 അല്ളെങ്കില്‍ കോര്‍ i7 പ്രോസസര്‍, 16 ജി.ബി വരെ റാം പിന്തുണ എന്നിവയുണ്ട്. വിലകുറഞ്ഞ മോഡലുകളില്‍ 1366x768 പിക്സല്‍ റസലൂഷനുള്ള എച്ച്.ഡി സ്ക്രീന്‍, 500 ജി.ബി ഹാര്‍ഡ് ഡിസ്ക് എന്നിവയാണുള്ളത്. കൂടിയ മോഡലില്‍ ഒരു ടെറാബിറ്റ് ഹാര്‍ഡ് ഡ്രൈവ്, ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ എന്നീ വിശേഷങ്ങളാണുള്ളത്. സാദാ മെമ്മറി കാര്‍ഡിന് തുല്യമായ കറങ്ങുന്ന ഭാഗങ്ങളില്ലാത്ത 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവുള്ള പതിപ്പും ലഭ്യമാണ്. മെറ്റല്‍ സില്‍വര്‍ ഫിനിഷ് നിറം മാത്രമേ ഇതിനുള്ളൂ.

എച്ച്.പി പവലിയന്‍ എക്സ് 360ല്‍ 1366x768 പിക്സല്‍ എച്ച്.ഡി റസലൂഷനുള്ള 11 ഇഞ്ച് സ്ക്രീനാണ്. കുറഞ്ഞ മോഡലില്‍ ഇന്‍റല്‍ പെന്‍റിയം N3700 പ്രോസസര്‍, നാല് ജി.ബി റാം എന്നിവയാണ്. വിലകൂടിയ പതിപ്പില്‍ കോര്‍ എം പ്രോസസറും 128 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവും ലഭിക്കും. സില്‍വര്‍, ചുവപ്പ്, പര്‍പ്പിള്‍, പച്ച നിറങ്ങളിലാണ് കിട്ടുക. 13 ഇഞ്ച് മോഡലില്‍ 1366x768 പിക്സല്‍ റസലൂഷനുള്ള എച്ച്.ഡി സ്ക്രീന് പുറമേ അധികതുക നല്‍കിയാല്‍ ഫുള്‍ എച്ച്.ഡി സ്ക്രീനും ലഭിക്കും. 500 ജി.ബി ഹാര്‍ഡ് ഡിസ്ക്, 16 ജി.ബി വരെ റാം, ഇന്‍റല്‍ കോര്‍ ഐത്രീ പ്രോസസര്‍, സില്‍വര്‍, റെഡ് നിറങ്ങള്‍ എന്നിവയാണ് ഇതിന്റെ വിശേഷങ്ങള്‍.

മേയ് 13 മുതല്‍ എച്ച്.പി വെബ്സൈറ്റിലും ജൂണ്‍ 21 മുതല്‍ കടകളിലും ഇവ ലഭിക്കും. പവലിയന്‍ പരമ്പരക്ക് 30,200 രൂപ മുതലും പവലിയന്‍ എക്സ് 360ന് 25,800 രൂപ മുതലുമാണ് വില. ഇനി രൂപംമാറാത്ത സാദാ പവലിയന്‍ ലാപുകള്‍ 14, 15, 17 ഇഞ്ച് സ്ക്രീന്‍ വലിപ്പങ്ങളില്‍ ലഭിക്കും.
ടച്ച്സ്ക്രീന്‍, സാദാ സ്ക്രീന്‍ വിഭാഗങ്ങളിലും കിട്ടും. എഎംഡി എ പരമ്പര പ്രോസസറുകള്‍, അഞ്ചാംതലമുറ ഇന്‍റല്‍ കോര്‍ ഐത്രീ, ഐ ഫൈവ്, ഐ സെവന്‍ പ്രോസസറുകളില്‍ മനസിനും കീശക്കും ഇണങ്ങുന്നവ വാങ്ങാം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :