ഐബോളിന്റെ പുതിയ ടാബ്ലറ്റ് ഇന്ത്യന്‍ വിപണിയില്‍

Last Modified ശനി, 24 ജനുവരി 2015 (10:44 IST)
ഐബോള്‍ തങ്ങളുടെ പുതിയ ടാബ്ലറ്റ് സ്ളൈഡ് ഒക്ടാ എ41
ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗെയിമിങ്ങിനും, ബ്രൌസിങ്ങിനും, വിഡിയോകള്‍ ആസ്വദിക്കാനും ഏറെ അനുയോജ്യമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 14999 രൂപയാണു ടാബ്ലറ്റിന്റെ വില.

ഏഴ് ഇഞ്ച് സ്ക്രീന്‍,
1.7 ജിഗാ ഹെട്സ് പ്രോസസര്‍, 2 ജിബി റാം, ഫുള്‍ എച്ച്ഡി സ്ക്രീന്‍, 16 ജിബി മെമ്മറി (32 ജിബി വരെ ഉയര്‍ത്താം), 19 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന കീബോര്‍ഡ് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത്.
3500 എഎഎച്ച് ബാറ്ററി, എട്ടു മെഗാ പിക്സല്‍ പിന്‍ക്യാമറയും അഞ്ചു മെഗാപിക്സല്‍ മുന്‍ക്യാമറ എന്നിവയും ഫോണിലുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :