അമ്പരപ്പിക്കുന്ന വിലയും അത്യുഗ്രന്‍ ഫീച്ചറുകളുമായി കാര്‍ബണ്‍ എ41 പവര്‍ വിപണിയിലേക്ക് !

വ്യാഴം, 10 ഓഗസ്റ്റ് 2017 (10:00 IST)

Karbonn A41 Power Price, Karbonn A41 Power Specifications, Karbonn A41 Power Features, Karbonn A41 Power India Launch, Karbonn A41 Power Price in India, Mobiles, Android, Karbonn , ഓറ നോട്ട് പ്ലേ , സ്മാര്‍ട്ട്ഫോണ്‍ , കാര്‍ബണ്‍ എ41 പവര്‍ , കാര്‍ബണ്‍  , എ41 പവര്‍

ഓറ നോട്ട് പ്ലേ എന്ന സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്തിന് പിന്നാലെ മറ്റൊരു ബജറ്റ് ഫോണുമായി കാര്‍ബണ്‍. എ41 പവര്‍ എന്ന പേരിലുള്ള ഫോണുമായാണ് കമ്പനി ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് ഷാംപെയ്ന്‍, ബ്ലാക്ക് റെഡ്, ബ്ലാക്ക് വൈറ്റ് ഷാംപെയ്ന്‍ എന്നീ നിറങ്ങളിലെത്തുന്ന ഈ ഫോണിന് 4,099 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
 
ആന്‍ഡ്രോയിഡ് 7.0 നൂഗട്ടിലാണ് കാര്‍ബണ്‍ എ41 പവര്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം, നാല് WVGA ഡിസ്പ്ലേ, ഒരു ജിബി റാം, 1.3GHz കോഡ് കോര്‍ പ്രോസസ്സര്‍, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2 മെഗാ പിക്സല്‍ റിയര്‍ ക്യാമറ, മുന്‍പില്‍ വീഡിയോ ചാറ്റിംഗ് സംവിധാനമുള്ള വിജിഎ ക്യാമറ, 2300mAh ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
 
2 ജി നെറ്റ്വര്‍ക്കിലാണെങ്കില്‍ 8 മണിക്കൂര്‍ ടോക്ക് ടൈമും 300 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമുമാണ് ഫോണ്‍ നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈ ഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത്, 4 ജി വോള്‍ട്ട്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്‍.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഓറ നോട്ട് പ്ലേ സ്മാര്‍ട്ട്ഫോണ്‍ കാര്‍ബണ്‍ എ41 പവര്‍ കാര്‍ബണ്‍ എ41 പവര്‍ Karbonn Mobiles Android Karbonn A41 Power Features Karbonn A41 Power Price Karbonn A41 Power Specifications Karbonn A41 Power India Launch Karbonn A41 Power Price In India

ധനകാര്യം

news

വെറും ഏഴു രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കൂ; സൂപ്പര്‍ പ്ലാനുമായി വോഡഫോണ്‍ !

ജിയോയുടെ കടന്നുകയറ്റത്തിനെതിരെ നിരവധി ഓഫറുകളുമായി മത്സരിക്കുകയാണ് രാജ്യത്തെ എല്ലാ പ്രമുഖ ...

news

6ജിബി റാം, 128ജിബി സ്റ്റോറേജ്; വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഷവോമി എംഐ നോട്ട് 3 !

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ നോട്ട് 3 വിപണിയിലേക്കെത്തുന്നു. ആഗസ്റ്റ് ...

news

കാത്തിരിപ്പിന് വിരാമം; ലിമിറ്റഡ് എഡിഷന്‍ വണ്‍പ്ലസ് 5 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം തൃപ്‌തരാക്കുക കൂടി ചെയ്യുന്ന ലിമിറ്റഡ് എഡിഷന്‍ ...

news

ഫ്രണ്ട് ക്യാമറ പിന്നില്‍; സവിശേഷതകള്‍ ഒളിപ്പിച്ചുവെച്ച് ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുമായി ഷാര്‍പ്

ഒപ്പോ ഫോണുകളുടെ കുതിച്ചു ചാട്ടത്തിന് തടയിടാല്‍ ഷാര്‍പ് സ്മാര്‍ട് ഫോണ്‍. കമ്പനിയുടെ ...