തരംഗം അവസാനിക്കുന്നില്ല, ജീപ്പ് കോംപാസിന്‍റെ പുത്തന്‍ മോഡല്‍ ഇന്ത്യയിലേക്ക്

ബിസിനസ്സ്, വാഹനം, ജീപ്, കോംപാസ് ട്രെയില്‍ ഹോക്ക്, Business, Vehicle, Jeep, Jeep Compass Trailhawk
മുംബൈ| BIJU| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (18:57 IST)
ആദ്യ വരവില്‍ തന്നെ ഇന്ത്യന്‍ വാഹന പ്രേമികളുടെ മനസ്സിലേക്ക് കുതിച്ചു കയറിയ വാഹനമാണ് ജീപ്പ് കോംപാസ്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും ചൂടപ്പം പോലെ വിറ്റുപോവുകയാണ് ജീപ്പിന്‍റെ ഈ എസ് യു വി മോഡല്‍. മാസംതോറും 2500 യൂണിറ്റുകള്‍ വിറ്റുപോകുന്നതായാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

ഇന്ത്യന്‍ നിരത്തുകളിലെ കോംപാസിന്റെ മികച്ച സാധ്യത കണക്കിലെടുത്ത് ഏറ്റവും പുതിയ മോഡലിനെ ഇന്ത്യയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ജീപ്പ്. ഏറ്റവും ഉയര്‍ന്ന കോംപാസ് പതിപ്പായ ട്രെയില്‍ ഹോക്കിനെയാണ് ഇന്ത്യയിലെത്തിക്കുന്നത്.

വാഹനത്തിന്റെ വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ട്രെയില്‍ ഹോക്ക് രാജ്യത്തെത്തുന്നതിനു മുമ്പ് തന്നെ ബുക്കിംഗ് ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ജൂലൈയിലാണ് വാഹനം വിപണിയില്‍ എത്തുക. അപ്പോള്‍ മാത്രമേ വില വ്യക്തമാകൂ. അതേസമയം, വാഹനത്തിന് 24 ലക്ഷം രൂപ വരെ വില വന്നേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം വരുത്തിയാണ് പുതിയ കോംപാസ് നിരത്തുകളിലിറങ്ങുക. പഴയ കോംപാസുകളെ അപേക്ഷിച്ച് 20 എംഎം ഉയരം കൂടുതലാണ് പുതിയ ട്രെയില്‍ ഹോക്കിന്. പുത്തന്‍ അലോയ് വീലുകളും വ്യത്യസ്ത നിറങ്ങളും വാഹനത്തിന് പുതുരൂപം നല്‍കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. ഏറ്റവും മികച്ച ഓഫ്‌റോഡ് ബാലന്‍സ് നല്‍കാനാകും വാഹനത്തിന് എന്നതാണ് ശ്രദ്ധേയമായ സവിശേഷത.
എന്നാല്‍ വാഹനത്തിന്റെ എഞ്ചിനില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. നിലവിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാവും ട്രെയില്‍ ഹോക്കിലും ഉപയോഗിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :