ബിഎസ്എൻഎൽ; ഞായറാഴ്ചകളിലെ സൗജന്യ സേവനം ഇന്ന് മുതൽ ഇല്ല

ഞായര്‍, 4 ഫെബ്രുവരി 2018 (14:24 IST)

ഞായറാഴ്ചകളിൽ ബിഎസ്എൻഎൽ ലാൻഡ് ഫോണുകളിൽ നൽകി വന്നിരുന്ന 24 മണിക്കൂർ സൗജന്യ കോൾ സേവനം ഇന്നു മുതൽ ലഭ്യമാകില്ല. ഫെബ്രുവരി ഒന്നു മുതലാണ് ഈ ഓഫര്‍പിൻവലിച്ചത്. ഇതനുസരിച്ച് ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയായ ഇന്നു മുതൽ സേവനം ലഭ്യമാകില്ല.  
 
ലാൻഡ്ഫോണുകളുടെ പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കിയത്. അതാണ് ഇപ്പോള്‍ കമ്പനി നിര്‍ത്തലാക്കുന്നത്. നേരത്തെ രാത്രികാലങ്ങളിൽ നൽകി വന്നിരുന്ന സൗജന്യ കോൾ സേവനത്തിന്റെ സമയപരിധിയിലും ബിഎസ്എൻഎൽ കുറവു വരുത്തിയിരുന്നു. 
 
അതോടെ രാത്രി 10.30 മുതൽ രാവിലെ ആറുവരെ മാത്രമേ രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യമായി വിളിക്കാൻ സാധിക്കുകയുള്ളൂ. ഞായറാഴ്ചകളിൽ 24 മണിക്കൂർ സൗജന്യമായി വിളിക്കുന്ന ഓഫർ ഒഴിവാക്കുമ്പോഴും രാത്രിയിൽ ലഭിക്കുന്ന നൈറ്റ് ഓഫർ ലഭ്യമാകുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
 
ജനുവരി ഒന്ന് മുതല്‍ തന്നെ ഹിമാചൽ പ്രദേശ് സർക്കിളിൽ ഞായറാഴ്ചകളിലെ 24 മണിക്കൂർ സൗജന്യ കോൾ ഓഫർ കമ്പനി പിൻവലിക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഫാൻസിനെ തൊട്ടുകളിക്കണ്ട, ടീമിന് ഇഷ്ടപ്പെടില്ല; ബ്ലാസ്റ്റേഴ്സ് ആരാധകരെ ആക്രമിച്ച സംഭവം മാനേജ്മെന്റ് ഇടപെടുന്നു

കേരള ബ്ലാസ്റ്റേഴ്സ് പൂനെ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അക്രമിക്കപ്പെട്ടത് ...

news

കേരള ബജറ്റ് 2018: റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1450 കോടി; പൈതൃക ടൂറിസത്തിന് 40 കോടി

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ടി.എം.തോമസ് ഐസക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ...

news

കേരള ബജറ്റ് 2018: കശുവണ്ടി വികസനത്തിന് 54 കോടി; നീർത്തട അധിഷ്ഠിത പദ്ധതികള്‍ക്ക് 1000 കോടി

1000 കോടി രൂപയുടെ നീർത്തട അധിഷ്ഠിത പദ്ധതികൾക്ക് ബജറ്റില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...

news

കേരള ബജറ്റ് 2018: കൈത്തറി മേഖലയ്ക്ക് 150 കോടി, നിര്‍ഭയ വീടുകള്‍ക്ക് 5 കോടി

കേരള സംസ്ഥാന ബജറ്റില്‍ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ക്കാണ് ധനമന്ത്രി തോമസ് ഐസക് രൂപം ...

Widgets Magazine