ഐഫോൺ 7ന് 20,010 രൂപ, മാക് ബുക്കിന് 30,910 രൂപ !!!; തകര്‍പ്പന്‍ ഓഫറുകളുമായി ഐവേള്‍ഡ്

20,010 രൂപ ഡിസ്‌ക്കൗണ്ടുമായി ഐഫോണ്‍ 7 എത്തുന്നു!

apple, iphone, offer, mobile, news, technology, ആപ്പിള്‍, ഐഫോണ്‍, ഓഫര്‍, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified ശനി, 15 ഏപ്രില്‍ 2017 (17:03 IST)
ഒരു പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഏറ്റവും പുതിയ ഐഫോണുകൾക്കും മാക്ബുക്കിനും വൻ വിലകിഴിവാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഐവേൾഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഐവേൾഡിൽ ആപ്പിളിന്റെ മറ്റുള്ള ഉൽപന്നങ്ങൾക്കും വൻ ഓഫറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

50,000 രൂപയ്ക്ക് മുകളിൽ വില വരുന്ന 32 ജിബി ഐഫോൺ 7ന് 20,010 രൂപയുടെ ഇളവ് നല്‍കി 39,990 രൂപയ്ക്കാണ് ഐവേൾഡ് വിൽക്കുന്നത്. നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ്,
ഗുഗുഗ്രാമിലെ എയ്റോസിറ്റി, നോയിഡയിലെ ലോജിക്സ് സിറ്റി സെന്റർ എന്നിവിടങ്ങളിലെ ഐവേൾഡിന്റെ സ്റ്റോറുകളില്‍ ലഭ്യമാകും.

ഐഫോണ്‍ 7 മാത്രമല്ല, ആപ്പിളിന്റെ തന്നെ മറ്റൊരു ജനപ്രിയ മോഡലായ മാക്ബുക്ക് എയറിന് 30,910 രൂപയുടെ ഇളവാണ് ഐവേള്‍ഡ് നല്‍കുന്നത്. അതായത് 80,900 രൂപ വിലയുള്ള മാക് ബുക് എയർ 49,990 രൂപയ്ക്ക് ലഭ്യമാകുമെന്ന് സാരം. ഐഫോണിന്റെ ഏറ്റവും പുതിയ റെഡ് വേരിയന്റുകളും ഐവേള്‍ഡ് സ്റ്റോറുകളില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :