100 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 10ജിബി 4ജി ഡാറ്റ സ്വന്തമാക്കൂ; തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

10ജിബി ഡാറ്റ 100 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ഐഡിയ!

സജിത്ത്| Last Modified ശനി, 8 ഏപ്രില്‍ 2017 (09:42 IST)
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഒരു കിടിലന്‍ ഓഫറുമായി എത്തിയിരിക്കുന്നു. ജാക്ക്‌പോട്ട് എന്ന പേരിലാണ് 10ജിബി 4ജി/3ജി/2ജി ഡാറ്റ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഐഡിയ നല്‍കിയിരിക്കുന്നത്. ഈ ഡാറ്റ പ്രതിമാസം 100 രൂപയ്ക്കാണ് ലഭ്യമാകുക.

മൈ ഐഡിയ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. ഡാറ്റ ജാക്ക്‌പോട്ട് ഓഫര്‍ പ്രകാരം ആദ്യത്തെ മൂന്നു മാസം ഇതേ വിലയില്‍ ഓഫര്‍ ലഭ്യമാകും. ആദ്യത്തെ മൂന്നു മാസം കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു ജിബി ഡാറ്റ മാത്രമേ ഇതേ വിലയില്‍ ലഭ്യമാകൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :