ഇന്ത്യക്കാര്‍ ഗെയിമിംഗ് ഭ്രാന്തന്മാര്‍ ആകുന്നോ ?; നേട്ടം കൊയ്‌ത് ഗൂഗിള്‍

ഇന്ത്യക്കാര്‍ ഗെയിമിംഗ് ഭ്രാന്തന്മാര്‍ ആകുന്നോ ?

 games , India , online gamers , Indian market , google , ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മിംഗ് , ഗൂഗിള്‍ , തൊഴിലവസരം ,  ഇ​​ന്ത്യ​​
ന്യൂ​​ഡ​​ൽ​​ഹി| jibin| Last Modified വെള്ളി, 12 മെയ് 2017 (10:23 IST)
ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മിം​​ഗി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ നിന്ന് കോടികള്‍ സ്വന്തമാക്കി ഗൂഗിള്‍. രാജ്യത്തെ ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മ​​ർ​​മാ​​രു​​ടെ എ​​ണ്ണം അതിവേഗത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ 12 കോ​​ടി​​ ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മ​​ർ​​മാ​​രാണുള്ളത്. 2021 ആ​​കു​​മ്പോ​​ഴേ​​ക്കും ഇത് 31 കോ​​ടി​​യാ​​യി ഉ​​യ​​രും. ഇതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്ന് ഗൂ​​ഗ​​ളി​​ന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യം തുടര്‍ന്നാല്‍ 2021 ആ​​കു​​മ്പോ​​ഴേ​​ക്കും 100 കോ​​ടി ഡോ​​ള​​റി​​ന്‍റെ വ​​ള​​ർ​​ച്ച ഓ​​ൺ​​ലൈ​​ൻ ഗെ​​യ​​മിം​​ഗ് മേ​​ഖ​​ല​​യ്ക്കു മാ​​ത്ര​​മു​​ണ്ടാ​​കും. ഇ​​പ്പോ​​ൾ 36 കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​ന​​മാ​​ണ് ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മിം​​ഗി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഗൂഗിള്‍
നേടുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :