ബിഎസ്എഫ് ജവാന്‍‌മാര്‍ക്ക് നേരെ പാകിസ്ഥാന്റെ ഷെല്ലാക്രമണം; ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് പരുക്ക്

ബിഎസ്എഫ് ജവാന്‍‌മാര്‍ക്ക് നേരെ പാകിസ്ഥാന്റെ ഷെല്ലാക്രമണം

  Pakistan , India , border , Jammu kashmir , jammu , BSF , ബിഎസ്എഫ് , ജവാന്മാർ , പാകിസ്ഥാന്‍ , ജമ്മു കശ്മീര്‍ , പാക് റേഞ്ചേഴ്സ് , നൗഷേര മേഖല , ഇന്ത്യൻ സേന , വെടിവെപ്പ്
ജമ്മു| jibin| Last Updated: വെള്ളി, 12 മെയ് 2017 (14:48 IST)
ഇന്ത്യന്‍ അതിര്‍ത്തികള്‍ക്ക് നേരെ വീണ്ടും പാകിസ്ഥാന്‍ ആക്രമണം. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അർണിയ മേഖലയിലായിരുന്നു പാക് റേഞ്ചേഴ്സിന്‍റെ മോർട്ടാർ ഷെല്ലാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന്മാര്‍ക്ക് നിസാര പരുക്കകളേറ്റതായി ബിഎസ്എഫ് അറിയിച്ചു.

രാജ്യാന്തര അതിർത്തിയിലെ ഇരുമ്പുവേലിക്ക് സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന ബിഎസ്എഫ് ജവാന്മാർക്ക് സമീപത്താണ് മോർട്ടാർ ഷെല്ലുകൾ വീണത്.

കഴിഞ്ഞ ദിവസം നൗഷേര മേഖലയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ തിരിച്ചടിയിൽ രണ്ട് പാക് സൈനികർക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ലഫ് കേണൽ ഉമർ ഫയാസാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സർക്കാരും സൈന്യവും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :