രാജ്യം വ്യാവസായിക ഉണര്‍വ്വില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (11:28 IST)
രാജ്യം സാമ്പത്തിക കുതിപ്പിലെന്ന് സൂചനകള്‍ നല്‍കിക്കൊണ്ട് വ്യാവസായിക രംഗത്ത് ഉണര്‍വ്വ് പ്രകടമായി. കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്ത് ഖനന രംഗത്തും ഫാക്ടറി ഉല്‍പാദന രംഗങ്ങളില്‍ മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് ഉണര്‍വ്വുണ്ടായതായണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറിലെ വ്യവസായികോല്‍പാദനം മുന്‍ കൊല്ലം സെപ്റ്റംബറിലേക്കാള്‍ 2.5% വര്‍ധന നേടി. അടിസ്ഥാന യന്ത്രസാമഗ്രികള്‍ കൂടുതലായി വിറ്റഴിഞ്ഞതുമാണ് മുഖ്യ കാരണം

ജൂണില്‍ 4.3% ആയിരുന്നു വ്യാവസായികോല്‍പാദന വളര്‍ച്ച. ജൂലൈയില്‍ 0.4%, ഒാഗസ്റ്റില്‍ 0.48% എന്നിങ്ങനെയും.


വ്യവസായികോല്‍പാദന സൂചികയില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 2.8% കയറ്റമുണ്ട്. മുന്‍ കൊല്ലം ഇതേ കാലത്ത് 0.5% മാത്രമായിരുന്നു.


സെപ്റ്റംബറില്‍ അടിസ്ഥാന വ്യവസായ യന്ത്രസാമഗ്രികളുടെ (ക്യാപ്പിറ്റല്‍ ഗുഡ്സ്) ഉല്‍പാദനം 11.6% ഉയര്‍ന്നത് വിപണിയില്‍ ഉല്‍പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതിന്റെ അടയാളമാണ്.


ഫാക്ടറി ഉല്‍പാദന രംഗത്ത് 2.5%, ഖനന മേഖലയില്‍ 0.7% എന്നിങ്ങനെ വര്‍ധനയുണ്ടായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :