മിനിട്ടുകള്‍ക്കുള്ളില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ടിക്കറ്റ് തീര്‍ന്നു

  ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് , ലോകകപ്പ് ക്രിക്കറ്റ് , ന്യൂഡൽഹി , ടിക്കറ്റ് വില്‍പ്പന
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (10:49 IST)
പന്ത്രണ്ട് മിനിട്ടുകൊണ്ട് അടുത്തവർഷം നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവന്‍ വിറ്റു തീര്‍ന്നു. 2015 ഫെബ്രുവരി 15ന് അഡ്‌ലെയ്ഡിലാണ് ക്രിക്കറ്റിലെ ചിരവൈരികളുടെ പോര് നടക്കുന്നത്.

50000 പേർക്കിരിക്കാവുന്ന അഡ്‌ലെയ്ഡ് സ്റ്റേഡിയത്തിലെ ജനറൽ ടിക്കറ്റുകളാണ് മാസങ്ങൾക്കുമുന്നേ വിറ്റുതീർന്നത്. ഇനി ബിസിനസ് ഹോളിഡേ പാക്കേജ് ടിക്കറ്റുകൾ മാത്രമേ വില്പനയ്ക്കുള്ളൂ. ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ പിറ്റേന്നാണ് ഇന്ത്യ-പാക് പോരാട്ടം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :