ചെറുകാറുകള്‍ക്ക് ഒപ്പം ഓടാന്‍ ഇനി '' ബോള്‍ട്ട് ''

ടാറ്റ മോട്ടോഴ്‌സ് , ചെറുകാര്‍ , ബോള്‍ട്ട് , ചെറുകാര്‍ വിപണി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 23 ജനുവരി 2015 (11:06 IST)
ചെറുകാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഈ മേഖലയില്‍ ഉണ്ടായ മാറ്റത്തില്‍ പ്രേരണ മനസിലാക്കിയ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ ചെറുകാറായ ബോള്‍ട്ട് പുറത്തിറക്കി. മികച്ച പെര്‍ഫോമന്‍‌സും കരുത്തും ഇഴുകി ചേരുന്ന ബോള്‍ട്ട് കാഴ്ചയ്ക്കും സുന്ദരനാണ്.

സുഖയാത്രയാണ് ബോള്‍ട്ട് വാഹന പ്രേമികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ചെറുകാര്‍ ആണെങ്കിലും കരുത്ത് തന്നെയാണ് ബോള്‍ട്ടിന്റെ പ്രത്യേകത. എബിഎസ്, മുന്‍ എയര്‍ബാഗുകള്‍, ഫോഗ് ലാമ്പുകള്‍, റിയര്‍ ഡീഫോഗര്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, 15 ഇഞ്ച് അലോയ് വീലുകള്‍, വിങ് മിററിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സംവിധാനം തുടങ്ങിയവയാണ് സവിശേഷതകള്‍. സെസ്റ്റിന്റെ രൂപകല്‍പ്പനാശൈലി അതേപടി പിന്തുടരുകയാണ് ബോള്‍ട്ട്. സെസ്റ്റ് സെഡാനിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് പെട്രോള്‍ ബോള്‍ട്ടിന് കരുത്ത് പകരുന്നത്.

ചെറുകാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ നിരത്തിലിറങ്ങിയ ബോള്‍ട്ടിന് കടുത്ത മത്സരമാണ് നേരിടേണ്ടി വരുക. മാരുതി സ്വിഫ്റ്റ്, ഫോക്‌സ് വാഗണ്‍ പോളോ, ഫിയറ്റ് പുന്തോ, ഹ്യുണ്ടായ് ഐ 20 എന്നിവരാണ് നിലവില്‍ ചെറുകാര്‍ വിപണിയില്‍ മുന്നേറ്റം നടത്തുന്നത്. ഇതിനാല്‍ തന്നെ ബോള്‍ട്ടിന്റെ വിലയും വ്യാപാരത്തില്‍ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. പെട്രോള്‍ മോഡലിന് 4.44 മുതല്‍ 6.05 ലക്ഷംവരെയും ഡീസല്‍ മോഡലിന് 5.49 ലക്ഷം രൂപമുതല്‍ 6.99 ലക്ഷംവരെയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറും വില.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :