കിടിലന്‍ ഫീച്ചറുകള്‍, അമ്പരിപ്പിക്കുന്ന വില; ഹോണര്‍ 6X ഞെട്ടിക്കുന്നു !

കിടിലന്‍ ഓഫറുമായി ഹോണര്‍ 6X!

honor, smartphone, mobile, offer, news, technology, ഹോണര്‍, സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified ഞായര്‍, 9 ഏപ്രില്‍ 2017 (12:05 IST)
വിപണിയിലെ മത്സരം ഒന്നു കൂടി മികച്ചതാക്കാന്‍ പ്രമോഷണല്‍ ഓഫറുമായി ഹോണര്‍. 'സ്വാഗ് ഡേ' എന്ന പ്രമോഷണല്‍ ഓഫറാണ് കഴിഞ്ഞ ദിവസം കമ്പനി ആരംഭിച്ചത്. ഈ പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായി നിങ്ങള്‍ പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുകയാണെങ്കില്‍ 1500 രൂപയുടെ ഡിസ്‌ക്കൗണ്ട് അധികം ലഭിക്കും. നിലവില്‍ ഹോണര്‍ 6X എന്ന മോഡലിന് 5000 രൂപയായിരുന്നു എക്‌സ്‌ച്ചേഞ്ച് ഓഫര്‍. എന്നാല്‍ ഇപ്പോള്‍ 1500 രൂപ കൂടുതല്‍ ചേര്‍ത്ത് 6,500 രൂപ വരെയാണ് എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നത്.

5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ,മള്‍ട്ടിടച്ച്, ഡ്യുവല്‍ നാനോ സിം, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഹൈസിലികോണ്‍ കിരിന്‍ 655 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു,12എംപി പിന്‍ ക്യാമറ, 2എംപി സെല്‍ഫി ക്യാമറ,
3340 നോണ്‍ റിമൂവബിള്‍ എംഎച്ച് ബാറ്ററി എന്നീ സവിശേഷതകള്‍ ഈ ഫോണിലുണ്ട്. കൂടാതെ റേഡിയോ, ബ്ലൂട്ടൂത്ത്, ജിപിഎസ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, യുഎസ്ബി, എച്ച്ടിഎംഎല്‍5, ജാവ എന്നീ കണക്ടിവിറ്റികളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :