ഹോണ്ടയുടെ ബജറ്റ് ബൈക്ക് 'നവി' വരുന്നു;സ്‌കൂട്ടറില്‍ ഉപയോഗിക്കുന്ന ചക്രങ്ങളുമായി

ന്യൂഡല്‍ഹി| Sajith| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (10:03 IST)
ഹോണ്ടയുടെ പുതിയ ബജറ്റ് ബൈക്ക് വരുന്നു. സ്‌കൂട്ടറില്‍ ഉപയോഗിക്കുന്ന ചക്രങ്ങളിലാണ് 'നവി' എന്നു പേരിട്ടിരിക്കുന്ന ബജറ്റ് ബൈക്ക് നിരത്തിലെത്തുന്നത്.

ബൈക്ക് ദില്ലി ഓട്ടോ ഷോയിലാണ് ഈ പുതിയ ബൈക്ക് പുറത്തിറക്കിയത്. 110 സിസിയായിരിക്കും 'നവി'യുടെ പവര്‍. കാഴ്ചയില്‍ ഒരാള്‍ക്കേ ഇരിക്കാന്‍ പറ്റൂന്ന രൂപത്തിലാണെങ്കിലും രണ്ടു പേര്‍ക്കു സുഖമായി ഇരുന്നു യാത്രചെയ്യാം. കാഴ്ചയില്‍ മാത്രമല്ല, യാത്രയിലും പുതുമ നല്‍കുമെന്നാണ് പ്രതീക്ഷ.

അടുത്തിടെയാണ് സിബി യുണികോണ്‍ നിരത്തിലേക്കു തിരിച്ചുവരുന്നതായി വ്യക്തമാക്കിയിരുന്നത്. ഹോണ്ട യുണിക്കോണ്‍ സിബി ഹോര്‍ണെറ്റ് എന്ന പേരില്‍ പുതുക്കി നിരത്തിലെത്തിച്ചതിനു പിന്നാലെയാണ് 'നവി' വരുന്നത്. ഏകദേശം 39500 രൂപയാണ് 'നവി' യുടെ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :