റിസര്‍വ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

 റിസര്‍വ് ബാങ്ക് , കേന്ദ്ര ബജറ്റ് , വായ്‌പാ നയം ,  റീപോ , ആര്‍ബിഐ
മുംബൈ| jibin| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (11:46 IST)
ബാങ്കുകളുടെ പലിശനിരക്കിനെ സ്വാധീനിക്കുന്ന നിര്‍ണായക നിരക്കുകളില്‍ മാറ്റമൊന്നും വരുത്താതെ റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ ആദ്യത്തെ പണനയം പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റ് മുന്നില്‍ കണ്ട് നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ളെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. മാര്‍ച്ചിലോ ഏപ്രിലിലോ ആര്‍ബിഐ നിരക്കുകളില്‍ 0.25 ശതമാനം കുറവു വരുത്തിയേക്കാനാണ് സാധ്യത.

കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പല തവണയായി 1.25 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്. കഴിഞ്ഞവര്‍ഷം അടിസ്ഥാന പലിശനിരക്കായ റീപോ 1.25 ശതമാനം കുറച്ചിരുന്നു. ഇനി കാല്‍ ശതമാനം കുറച്ച് 6.5 ശതമാനമാക്കിയാല്‍ റീപോ നിരക്ക് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :