മഹീന്ദ്ര മോജോയ്ക്ക് ശക്തനായ എതിരാളി; തകര്‍പ്പന്‍ ലുക്കില്‍ പുതിയ ഹീറോ എക്‌സ്ട്രീം വിപണിയിലേക്ക് !

ബുധന്‍, 24 ജനുവരി 2018 (10:13 IST)

Hero model , hero xtreme 200cc , Hero motorcycle coming , Hero's new models for youngsters , പുതിയ മോഡലുകള്‍ , ഹീറോ , ഹീറോ എക്‌സ്ട്രീം

ഹീറോയുടെ പുതിയ എക്‌സ്ട്രീം വിപണിയിലേക്കെത്തുന്നു. ജനുവരി അവസാനത്തോടെയായിരിക്കും 200 സിസി എന്‍ജിന്‍ കരുത്തില്‍ പുതിയ ബൈക്ക് വിപണിയിലേക്കെത്തുക. ഇതിനു പിന്നാലെ 300 സിസി സിംഗിള്‍ സിലിണ്ടര്‍ പെര്‍ഫോമെന്‍സ് ബൈക്ക് അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
കഴിഞ്ഞ ഡല്‍ഹി എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റില്‍ നിന്നാണ് പുതിയ ബൈക്ക് എത്തുന്നത്. പുതിയ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെടിഎം 390 ഡ്യൂക്ക്, മഹീന്ദ്ര മോജോ, ബെനെലി TNT25 എന്നിവയായിരിക്കും ഹീറോയുടെ പ്രധാന എതിരാളികളെന്നാണ് വിവരം‍.
 
മെക്കാനിക്കല്‍ ഫീച്ചേഴ്‌സുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. രണ്ട് ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും പുതിയ മോഡലിന്റെ വിലയെന്നാണ് പുറത്തു വരുന്ന വിവരം. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ പുതിയ ബൈക്ക് അവതരിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

നിരത്തിലെ ചലിക്കുന്ന കൊട്ടാരം; ടാറ്റ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയില്‍

ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയിലെത്തി. മൂന്ന് വേരിയന്റുകളില്‍ ...

news

ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ!

കല്യാണ സീസണ്‍ അടുത്തുവരുന്നതോടെ മുല്ലപ്പൂവിന്റെ വില വർധിച്ച് വരികയാണ്. രണ്ടുദിവസം കൊണ്ട് ...

news

ആമസോണിനെ പിന്നിലാക്കി ആപ്പിൾ

ലോകത്ത് എറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക പുറത്തു‌വന്ന. ഫോർച്യൂൺ മാസിക ...

news

വോള്‍വോ എക്സ്‌സി 60ന് ശക്തനായ എതിരാളി; ഔഡി Q5 വിപണിയില്‍ - അറിയേണ്ടതെല്ലാം

പുതിയ ഔഡി Q5 ഇന്ത്യന്‍ വിപണിയിലെത്തി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇടത്തരം എസ്‌യുവി ...

Widgets Magazine