ധോണിയും കോഹ്‌ലിയുമല്ല ഹീറോ; ഇന്ത്യന്‍ ടീമിലെ മറ്റൊരു സൂപ്പര്‍ താരത്തിനായി ക്ലബ്ബുകള്‍ വലവിരിക്കുന്നു

ധോണിയും കോഹ്‌ലിയുമല്ല ഹീറോ; ഇന്ത്യന്‍ ടീമിലെ മറ്റൊരു സൂപ്പര്‍ താരത്തിനായി ക്ലബ്ബുകള്‍ വലവിരിക്കുന്നു

 Hardik Pandya , IPL , virat kohli , ms dhoni , team india , team india , വിരാട് കോഹ്‌ലി , ധോണി , ഹര്‍ദ്ദിക് പാണ്ഡ്യ , മുംബൈ ഇന്ത്യന്‍സ് , പാണ്ഡ്യ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (15:46 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മിന്നും താരങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും. ക്യാപ്‌റ്റന്‍ സ്ഥാനം കോഹ്‌ലിക്ക് കൈമാറിയെങ്കിലും ധോണിക്ക് ടീമിലുള്ള സ്വാധീനം ശക്തമാണ്. ഐപിഎല്‍ സീസണുകളില്‍ ധോണിക്കും കോഹ്‌ലിക്കും ലഭിക്കുന്ന പരിഗണന മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കാറില്ല.

എന്നാല്‍ അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരലേലത്തില്‍ കോഹ്‌ലിയും ധോണിയും ആയിരിക്കില്ല വിലകൂടിയ ഇന്ത്യന്‍ താരമാകുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ ഹര്‍ദ്ദിക് പാണ്ഡ്യയായിരിക്കും മിന്നും താരമാകാന്‍ പോകുന്നതെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമായ പുതിയ ടീമിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ താരലേലത്തില്‍ അദ്ദേഹം ഉള്‍പ്പെടുകയും റെക്കോര്‍ഡ് വിലയ്‌ക്ക് ലേലം നടക്കുകയും ചെയ്യും. വെടിക്കെട്ട് താരങ്ങള്‍ നിരവധിയുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പാണ്ഡ്യയെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.


ഈ സാഹചര്യത്തില്‍ അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരലേലത്തില്‍ ആകര്‍ഷക താരമാകുന്നത് പാണ്ഡ്യയായിരിക്കുമെന്നാണ് വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :