‘ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലാവധി നീട്ടിനല്‍കില്ല’

ന്യൂഡല്‍ഹി| Last Modified ബുധന്‍, 8 ജൂലൈ 2015 (10:36 IST)
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലാവധി നീട്ടിനല്‍കില്ലെന്ന്‌ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ്‌ പാസ്വാന്‍.
സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്‌റ്റംബറോടെ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ 24 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും റേഷന്‍ഷോപ്പുകളിലൂടെ നല്‍കിവരുന്ന അധിക ഭക്ഷ്യധാന്യങ്ങള്‍ തുടര്‍ന്ന്‌ നല്‍കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ധാന്യങ്ങളുടെയും മറ്റു ഉത്‌പന്നങ്ങളുടെയും വിലവര്‍ധനയുടെ സാഹചര്യത്തില്‍ പൂഴ്‌ത്തിവയ്‌പ്‌ കരിച്ചന്ത എന്നിവയ്ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനും ഉത്‌പന്നങ്ങളുടെ വിതരണം ശക്തിപ്പെടുത്താനും സംസ്ഥാന ഭക്ഷ്യമന്ത്രിമാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്‌ട്‌. അകാരണമായ വിലവര്‍ധന സര്‍ക്കാര്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :