പിഎഫിലെ നിക്ഷേപം പൂര്‍ണമായി പിന്‍‌വലിക്കുന്നത് നിയന്ത്രിക്കും

ന്യൂഡല്‍ഹി| VISHNU N L| Last Updated: ചൊവ്വ, 7 ജൂലൈ 2015 (16:46 IST)
പിഎഫിലെ നിക്ഷേപം കാലാവധി കഴിയുന്നതിനു മുമ്പേ പൂര്‍ണമായി പിന്‍‌വലിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. പണം പൂര്‍ണമായി പിന്‍വലിക്കാനുള്ള സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

ജോലിയില്‍നിന്ന് രാജിവെക്കുമ്പോഴോ മറ്റ് കാരണങ്ങളാലോ പെന്‍ഷനാകുന്നതിന് മുമ്പ് നിക്ഷേപം മുഴുവന്‍ പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നു. അതിനു പകരം കാലാവധിയെത്തുന്നതിന് മുമ്പ് പിന്‍വലിക്കാവുന്ന തുക 75 ശതമാനമായി ചുരുക്കാനാണ് കേന്ദ്ര നിര്‍ദേശം. ഇതിനാവശ്യമായ നിയമ ഭേദഗതി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലെത്തിയിട്ടുണ്ട്.

നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ വീട് പണിയുന്നതിനോ ചികിത്സയ്‌ക്കോ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയ്‌ക്കോ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാകും. മൊത്തം തുകയുടെ 75 ശതമാനം മാത്രമേ ഇത്തരം ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാന്‍ കഴിയൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :