ദേ.. പിന്നേം ഓഫര്‍... ഹൊ ഈ വിമാനക്കമ്പനിക്കാരുടെ ഒരു കാര്യം...!

ബംഗളൂരു| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (13:51 IST)
വ്യോമയാന മേഖലയില്‍ ഓഫറുകള്‍ വാരിക്കോരി നല്‍കിന്‍ ആളെകൂട്ടാന്‍ മിടുക്ക് കാണിക്കുന്ന കമ്പനിയാണ് എയര്‍ ഏഷ്യ. തൊട്ടു പിന്നാലെ സ്പൈസ് ജെറ്റുമുണ്ട്. രണ്ടുകൂട്ടരും മത്സരിച്ച് മത്സരിച്ച് ഓഫറുകള്‍ ഇടുമ്പോള്‍ മറ്റുള്ളവരും ഇതിന്റെ വഴിയേ ആണ്. അതൊക്കെ അവിടിരിക്കട്ടെ, ഇപ്പോളിതാ പ്രമുഖ വിമാനക്കമ്പനികളായ സ്പൈസ് ജെറ്റും എയര്‍ ഏഷ്യയും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഓഫര്‍ വസന്തത്തിന് തുടക്കമിട്ടിരിക്കുകയാണ്.

എയര്‍ ഏഷ്യയുടെ ഓഫര്‍ പ്രകാരം ബംഗളൂരു - ഗോവ, ബംഗളൂരു - കൊച്ചി, ബംഗളൂരു - പുനെ, ഗോഹട്ടി - ഇംഫാല്‍ റൂട്ടുകളില്‍ 999 രൂപയ്ക്കു പറക്കാം. ജൂലായ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 16നും ഓഗസ്റ്റ് 31നും ഇടയ്ക്കുള്ള യാത്രകള്‍ക്കു ടിക്കറ്റ് ബുക്ക്ചെയ്യാം. ബംഗളൂരു - ജയ്പുര്‍, ബംഗളൂരു - ചണ്ഢിഗഡ് യാത്രയ്ക്ക് 2490രൂപയുടെ ടിക്കറ്റ് എയര്‍ ഏഷ്യ ഓഫര്‍ ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍നിന്നു ദില്ലിക്ക് 3290 രൂപയുണ്ടെങ്കില്‍ പറക്കാം.

റെഡ് ഹോട്ട് ഫെയര്‍ സെയില്‍ എന്ന പേരിലുള്ള സ്പൈസ് ജെറ്റ് ഓഫറില്‍ 1899 രൂപയ്ക്കു താഴെ ടിക്കറ്റുകള്‍ ലഭിക്കും. ജൂലായ് എട്ടിനു മുന്‍പു ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണു സ്പൈസ് ജെറ്റ് ഓഫറുകള്‍ നല്‍കുക. ജൂലായ് 15നും സെപ്റ്റംബര്‍ 30നും ഇടയ്ക്കുള്ള യാത്രയ്ക്ക് ഓഫര്‍ ലഭിക്കും. അഹമ്മദാബാദ് - മുംബൈ, അഹമ്മദാബാദ് - പുനെ, ബംഗളൂരു - ചെന്നൈ, ബംഗളൂരു - ഹൈദരാബാദ്, ഗോവ - മുംബൈ റൂട്ടുകളില്‍ ഓഫര്‍ ലഭ്യമാണ്. ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിമാന കമ്പനികളുടെ വെബ്സൈറ്റില്‍ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :