ഓട്ടോയിൽ കയറിയതു മുതൽ ഡ്രൈവർ മോശമായി സംസാരിച്ചു, നിർ‌ത്താൻ പറഞ്ഞപ്പോൾ സ്പീഡ് കൂട്ടി; രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

ശനി, 25 നവം‌ബര്‍ 2017 (08:38 IST)

ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. പിലിക്കോട് എക്കച്ചിയിലെ സന്തോഷ് കുമാറിന്റെ ഭാര്യ സവിത(28)യ്ക്കാണ് പരുക്കേറ്റത്. ഗുരുതര പരിക്കേറ്റ സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
മകൾ പഠിക്കുന്ന വിദ്യാലയത്തിലേക്ക് പി ടി എമീറ്റിങ്ങിനു പോകാൻ ഇറങ്ങിയതാണ് സവിത. ചെറുവത്തൂരിൽ നിന്നും ഓട്ടോ പിടിച്ചു. പക്ഷേ ഓട്ടോയിൽ കയറിയതു മുതൽ ഡ്രൈവർ മോശമായി സംസാരിച്ച് തുടങ്ങി. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ വണ്ടിയുടെ വേഗത കൂട്ടി. ഇതോടെ സവിത പുറത്തേക്ക് ചാടി.
 
തലയടിച്ചാണ് റോഡിലേക്ക് വീണത്. യുവതിയുടെ നീക്കം അപ്രതീക്ഷമായതിനാൽ ഡ്രൈവർ ഞെട്ടി. ഉടൻ തന്നെ വണ്ടി നിർത്താതെ പോയി. വഴിയേ പോയ യാത്രക്കാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹാദിയയെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ട് പോകും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതിയിൽ നേരിട്ട് മൊഴി കൊടുക്കുന്നതിനായി ...

news

അദ്ദേഹം വളരെ മാന്യനെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന കാസിം!

നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. ...

news

ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ഭീകരാക്രമണം; മരണം 235 ആയി, 'അതിഭീകര' തിരിച്ചടി ഉറപ്പെന്ന് പ്രസിഡന്റ്

ഈജിപ്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ ഭീകരാക്രമണമാണ് സിനായ് പ്രവിശ്യയിലെ മുസ്‌ലിം ...

news

അധ്യാപിക വഴക്കുപറഞ്ഞു, 4 സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ...

Widgets Magazine