3 സെക്കന്‍റില്‍ 100 കിലോമീറ്റര്‍; കുതിച്ചുപായാം സൂപ്പര്‍ബൈക്കില്‍ - യുവാക്കളുടെ ഹരം ഇപ്പോള്‍ നഗരത്തില്‍ ചര്‍ച്ചാവിഷയം

BIJU| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (14:48 IST)
മോഡല്‍ വണ്‍ എന്ന ഇലക്‍ട്രിക് സൂപ്പര്‍ ബൈക്ക് ആ‍ണ് ഇപ്പോള്‍ യുവാക്കളുടെ ചര്‍ച്ചാവിഷയം. വെറും മൂന്ന് സെക്കന്‍റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലെത്താന്‍ കഴിയുന്ന ബൈക്ക് ഓട്ടോ എക്സ്പോയിലെയും സൂപ്പര്‍താരമാണ്.

200 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിച്ചുപായാന്‍ കഴിയുന്ന മോഡല്‍ വണ്‍ യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ തെറ്റുപറയാനാവില്ലല്ലോ. 68 പി എസ് പവറും 84 എന്‍ എം ടോര്‍ക്കുമാണ് ഈ സൂപ്പര്‍ ബൈക്കിന്‍റെ ലിക്വിഡ് കൂള്‍ഡ് എസി ഇന്‍ഡക്ഷന്‍ മോട്ടോര്‍ പ്രദാനം ചെയ്യുന്നത്.

സാംസങ് രൂപം കൊടുത്ത lithium-ion ബാറ്ററിയാണ് ഈ ബൈക്കിലുള്ളത്. ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ വരെ പോകാന്‍ ഈ ബൈക്കിന് കഴിയും. വെറും അര മണിക്കൂര്‍ കൊണ്ട് ബാറ്ററിയുടെ 80 ശതമാനവും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


അഞ്ച് മുതല്‍ ആറുലക്ഷം രൂപ വരെയായിരിക്കും ഈ സൂപ്പര്‍ ബൈക്കിന്‍റെ എക്സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ലോഞ്ച് നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :