നടിയോ മോഡലോ അല്ല ഈ സുന്ദരി; എങ്കിലും അവളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം - ചിത്രങ്ങള്‍ വൈറലാകുന്നതിന് പിന്നില്‍ !

sapnavyaspatel , Fitness Model , സപ്ന വ്യാസ് പട്ടേല്‍ , ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ട്
സജിത്ത്| Last Modified ചൊവ്വ, 30 ജനുവരി 2018 (11:25 IST)
ഈ യുവതി ഒരു മോഡലോ സിനിമാ നടിയോ അല്ല. എന്നിട്ടും സമൂഹമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ് ഇന്ന് അവര്‍. സപ്ന വ്യാസ് പട്ടേല്‍ എന്നാണ് ഈ സുന്ദരിയായ ഇരുപത്തിയേഴുകാരിയുടെ പേര്. ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടായ സപ്നയെ ഇന്‍സ്റ്റാഗ്രാമില്‍ പത്തു ലക്ഷത്തിലേറെ പേരാണ് പിന്തുടരുന്നത്. ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്.

ബോളിവുഡിലെ പ്രമുഖ നടിമാരെയും മോഡലുകളെയുമെല്ലാം അസൂയപ്പെടുത്തുന്ന തരത്തിലുള്ള ആരാധക പിന്തുണയാണ് സപ്നയ്ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ ഡയറ്റിലൂടെയാണ് താന്‍ ഈ ആകാരംഭംഗി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സപ്‌ന പറയുന്നത്. ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ടിപ്‌സ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സപ്‌ന പങ്കുവെക്കാറുമുണ്ട്.

സപ്ന വ്യാസ് പട്ടേലിന്റെ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :