Last Modified വെള്ളി, 22 മാര്‍ച്ച് 2019 (16:30 IST)
ഏഷ്യാനെറ്റ് ഉൾപ്പടെയുള്ള സ്റ്റാർ ഇന്ത്യയുടെ 77 ചനലുകളും വീഡിയോ സ്ത്രീമിംഗ് ആപ്പായ ഹോട്ട്സ്റ്റാറും ഇനി ആഗോള കമ്പനിയായ ഡിസ്നിക്ക് സ്വന്തം റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ന്റിഫസ്റ്റ് സെഞ്ചവറി ഫോക്സ്
ഡിസ്നി 71 ബില്യണ്‍ ഡോളറിന് (7100 കോടി) ഏറ്റെടുത്തു. മാർച്ച് ഇരുപതിനായിരുന്നു ഇരുകമമ്പനികളും തമ്മിലുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതോടെ മലയാളത്തിലെ ആദ്യ പ്രൈവറ്റ് ചാനലായ ഏഷ്യാനെറ്റും ഡിസ്നിയുടെ ഭാഗമായി മാറി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയും സ്റ്റാറിന്റെ പ്രമുഖ വീഡിയോ സ്ത്രീമിംഗ് ആപ്പായ ഹോട്ട്സ്റ്റാറും ഇനി ഡിസ്നിയുടെ ഉടമസ്ഥതയിലാവും. കൈമാറ്റം നടന്നതോടെ സ്ഥാനപനങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. സ്റ്റാർ ഇന്ത്യയുടെ സീനിയർ തലത്തിലുള്ള 350 ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് സൂചന.
ടാറ്റ സ്കൈ, ഇന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ, നാഷണല്‍ ജിയോഗ്രഫിക് പാര്‍ട്ണര്‍സ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്, ഫോക്സ് സേര്‍ച്ച് ലൈറ്റ് പിക്ചേഴ്സ്, ഫോക്സ് 2000 പിക്ചേഴ്സ്, ഫോക്സ് ഫാമിലി, ഫോക്സ് അനിമേഷൻ, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് ടെലിവിഷന്‍, എഫ്‌എക്സ് പ്രൊഡക്ഷന്‍സ്. ഫോക്സ് 21, എഫ്‌എക്സ് നെറ്റ്‌വര്‍ക്സ്, ഫോക്സ് നെറ്റ്‌വര്‍ക്സ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നി കമ്പനികൾ കൈമാറ്റത്തോടെ ഡിസ്‌നിയുടേതായി മാറും.