ആദ്യ മൂന്ന് മാസത്തേക്ക് പ്രീമിയം സേവനങ്ങൾ സൌജന്യം, ഓഫറുമായി യുട്യൂബ് മ്യൂസിക് ആപ്പ്

Last Updated: വെള്ളി, 22 മാര്‍ച്ച് 2019 (16:24 IST)
പാട്ടുകേൾക്കുന്നതിനായുള്ള പ്രത്യേക ആപ്പിനെ അടുത്തിടെയാണ് യുട്യൂബ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അദ്യ മൂന്ന് മാസത്തേക്ക് പ്രീമിയം സേവനങ്ങൾ സൌജന്യമായി നൽകുകയാണ് യുട്യൂബ് മ്യൂസിക്. ഇതോടെ മൂന്ന് മാസത്തേക്ക് പരസ്യങ്ങളില്ലതെ പാട്ടുകൾ ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും

ആപ്പിലൂടെ സൌജന്യമായി പാട്ടുകൾ കേൾക്കാം എങ്കിലും പരസ്യങ്ങൽ ഒഴിവാക്കുന്നതിനും ബാൿഗ്രൌണ്ട് പ്ലേ ബാക്ക് സംവിധാനത്തിനുമായി പ്രത്യേക സബ്സ്ക്രിപ്ഷൻ ചാർജ് നൽകണം. പ്രാരംഭ കാല ഓഫറിന്റെ ഭാഗമായി ഈ സേവനങ്ങളെയാണ് യുട്യൂബ് മ്യൂസിക് സൌജന്യമായി ഉപയോക്താക്കൾക്ക് നൽകുന്നത്

പുതിയ ആപ്പിലൂടെ തന്നെ പാട്ടിന്റെ വീഡിയോ കാണുകയും ആവാം.
100 പാട്ടുകൾ വരെ ഓഫ്‌ലൈനായി ഡൌൺലോഡ് ചെയ്തുവച്ച് കേൾക്കാനുള്ള സൌകര്യം ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. പരസ്യങ്ങൾ ഒഴിവാക്കുന്നതിനായി പ്രതിമാസം 99 രൂപയാണ് സബ്സ്ക്രിപ്ഷൻ ചാർജായി നൽകേണ്ടത്.

149 രൂപക്ക് ആപ്പ് സബ്സ്ക്രിപ്ഷൻ എടുക്കുകയാണെങ്കിൽ ആപ്പിന്റെ പൂർണ സേവനങ്ങളും ഉപയോഗപ്പെടുത്താൻ സാധിക്കും. യുട്യൂബിന്റെ പ്രീമിയ സബ്സ്ക്രിപിഷൻ ഉള്ളവർക്കും ഗൂഗിളിന്റെ പ്ലേ മ്യുസിക് സബ്സ്ക്രിപ്ഷൻ ഉള്ളവർക്കും യുട്യുബ് മ്യൂസിക് ആപ്പ് സബ്സ്ക്രിപ്ഷൻ ഓട്ടോമാറ്റികായി തന്നെ ലഭിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :