തെരഞ്ഞെടുപ്പിലെ ചർച്ചകൾ വഴിമാറുന്നു, വീണ്ടും സൈന്യത്തെ ചർച്ചയാക്കി പ്രധാനമന്ത്രി, നരേന്ദ്രമോദിയുടെ ട്വീറ്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ളത്

Last Modified വെള്ളി, 22 മാര്‍ച്ച് 2019 (14:44 IST)
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ സൈന്യത്തെ വീണ്ടും ചർച്ചയാക്കി മാറ്റിയിരിക്കുകയണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബലാക്കോട്ട് ആക്രമത്തെ കുറിച്ചും സൈനിക നീക്കങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ റഫേൽ ഇടപാടിലേക്കും പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള രേഖഖളുടെ ചോർച്ചയിലേക്കുമെല്ലാം നീങ്ങിയതോടെയാണ് പുതിയ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

‘പ്രതിപക്ഷം സൈന്യത്തെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്. ഇതിനെ രാജ്യത്തെ ജനങ്ങൾ ചോദ്യം ചെയ്യണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. 130 കോടി ജനങ്ങൾ പ്രതിപക്ഷത്തിന്റെ ഈ കോമാളിത്തരങ്ങൾ മറക്കുകയും പൊറുക്കുകയും ചെയ്യില്ല, ഇന്ത്യൻ സൈന്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു‘. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണിത്. തിരഞ്ഞെടുപ്പിൽ ആളുകളിലേക്ക് സൈന്യത്തെ ഉപയോഗിച്ച് ദേശീയ വികാരം ഉണർത്താനുള്ള ഒരു തന്ത്രമായി ട്വീറ്റിനെ കണക്കാക്കം.

ട്വീറ്റിലെ വാക്കുകൾ ആ ലക്ഷ്യം വച്ചുള്ളത് തന്നെയാണ്. ഇത്തരം നീക്കങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമാകില്ല എന്നതും ചിന്തിക്കേണ്ടതുണ്ട്. ബലക്കോട്ട് ആക്രമണത്തിൽ 300 പേർ കൊലപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെളിയിക്കണം എന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് സാം പിത്രോദക്ക് മറുപടി എന്നോണമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ആക്രമണത്തിൽ എത്ര പേർ മരിച്ചിട്ടുണ്ടാകും എന്ന് പറയാൻ സധിക്കില്ല എന്നാണ് ബലാക്കോട്ട് ആക്രമണം നടത്തിയ വ്യോമസേന വ്യക്തമാക്കിയതാണ്.

‘ആക്രമണത്തിൽ എത്രപേർ മരിച്ചു എന്ന് കണക്കെടുക്കാനാകില്ല. ഇന്ത്യൻ സേന ബോംബിട്ട കെട്ടിടത്തിൽ ഉണ്ടായിരുന്നവരെല്ലാം മരിച്ചിട്ടുണ്ടാകും‘. ഇതായിരുന്നു ഇന്ത്യൻ വ്യോമ സേന തലവന്റെ പ്രസ്ഥാവന. എത്രപേർ മരിച്ചു എന്ന് ഔദ്യോഗികമായി കണക്ക് പുറത്തുവിടുന്നതിന് മുൻ‌പ് തന്നെ ആക്രമണത്തിൽ 200 ഭീകരവാദികൾ കൊല്ലപ്പെട്ടു എന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ഒരു തെരെഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി ബി ജെ പി സൈന്യത്തെ ഉപയോഗപ്പെടുത്തന്നത് അവിടെ വെളിവായി. പിന്നീട് 300 പേരെ കൊന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. മരിച്ചവരുടെ കണക്കെടുക്കാൻ തങ്ങൾക്ക് സധിച്ചിട്ടില്ല എന്ന് സൈന്യം തന്നെ പറയുമ്പോൾ 300 പേർ കൊല്ലപ്പെട്ടു എന്ന വദത്തിൽ പ്രതിപക്ഷ പാർട്ടികൽ തെളിവ് ആവശ്യപ്പെടുന്നതിനെ എങ്ങനെ തെറ്റായി കാണാൻ സാധിക്കും. അവിടെ ചോദ്യം സൈന്യത്തോടല്ല, സർക്കാരിനോടാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :