മുംബൈ|
VISHNU.N.L|
Last Modified തിങ്കള്‍, 7 ജൂലൈ 2014 (12:05 IST)
ഡീസലിന്റെ സബ്സിഡി ഘട്ടംഘട്ടമായി എടുത്തു കളയേണ്ടി വരുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയ പ്രഖ്യാപനം ആഭ്യന്തര വിപണിയില്‍ നിന്ന് ഡീസല്‍ കാറുകള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.
2013 ജനുവരി മുതല്‍ ഡീസല്‍ വില പ്രതിമാസം 50 പൈസ വീതം എണ്ണക്കമ്പനികള്‍ ഉയര്‍ത്തുന്നുണ്ട്. ഡീസലിന്റെയും പെട്രോളിന്റെയും വില തമ്മിലുള്ള അന്തരം കുറയാന്‍ ഇതു കാരണമായി. ഇതൊടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞിരുന്നു.
ഇതിനിടെ സബ്സീഡി എടുത്തുകളയുമെന്ന പ്രഖ്യാപനം കൂടി ഉണ്ടായതൊടെ വാഹന നിര്മ്മതാക്കള്ക്കൊപ്പം വിപണിയും അശങ്കയിലായി. എന്ജിനുള്ളവയായിരുന്നു. 2010 -11 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോള്‍ എന്ജിന് വാഹനങ്ങളുടെ വില്പന 63 ശതമാനത്തിലേക്ക് കുറഞ്ഞു. 2012-13ല്‍ ഡീസല്‍ വാഹനങ്ങള്‍ പെട്രോള്‍ വാഹന വില്പനയെ കടത്തിവെട്ടി. ആ വര്‍ഷം വിറ്റഴിഞ്ഞവയില്‍ 58 ശതമാനവും ഡീസല്‍ എന്ജിന് വാഹനങ്ങളായിരുന്നു.
കഴിഞ്ഞവര്‍ഷം ഡീസല്‍ എന്ജിന് വാഹനങ്ങളുടെ വില്പന 53 ശതമാനമായി കുറഞ്ഞു. എക്സൈസ് നികുതി ഇളവിന്റെ പിന്‍ബലത്തില്‍ ലാഭപാതയിലേക്ക് പ്രവേശിച്ച വാഹന വിപണിയെ ഡീസല്‍ വില വര്‍ദ്ധന വീണ്ടും നഷ്ടത്തിലേക്ക് നയിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.